കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രിത ശിവദാസ്. ഓർഡിനറിയിലെ ഗവി ഗേൾ എന്നറിയപ്പെട്ട കല്യാണി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച പ്രിയങ്കരിയായി ശ്രിത മാറുകയും ചെയ്തിരുന്നു.
ആദ്യ സിനിമയിൽ മിന്നും പ്രകടനം കാഴ്ചവച്ചിട്ടും ശ്രിത മലയാളത്തിൽ നല്ല സിനിമകളുടെ ഭാഗമായിട്ടില്ല എന്നത് ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയാണ്. നിരവധി ചെറിയ സിനിമകളിലാണ് പിന്നീട് ഇങ്ങോട്ട് ശ്രിത അഭിനയിച്ചത്. മോഹൻലാൽ, ടോവിനോ, ഭരത്, സണ്ണി വെയൻ എന്നിവർ അഭിനയിച്ച കൂതറ എന്ന ചിത്രം മാത്രമാണ് കൂട്ടത്തിൽ പിന്നീട് വലിയയൊരു സിനിമയെന്ന് പറയുന്നത്. 2014-ൽ താരം വിവാഹിതായിരുന്നു.
പക്ഷേ അധികം നാൾ ആ ബന്ധം നിലനിന്നില്ല. വിവാഹ ബന്ധം വേർപ്പെടുത്തിയ ശ്രിത 2019-ൽ ഒരു തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ശ്രിത അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം ശ്രിത അഭിനയിച്ച മൂന്ന് തമിഴ് സിനിമകളും ഇറങ്ങിയിരുന്നു. ടെലിവിഷൻ ചാനലുകളിൽ അവതാരകയായും ശ്രിത ശിവദാസ് തിളങ്ങിയിട്ടുണ്ട്.
മലയാളത്തിൽ നായികയായി ഒരു ഗംഭീര തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ സൂചനകൾ നൽകികൊണ്ട് ശ്രിത ചില മേക്കോവർ ഫോട്ടോഷൂട്ടുകളും നടത്തുന്നുണ്ട്. ഇബ്സൻ മാത്യു എടുത്ത ഫോട്ടോസാണ് ഇവ. മൃദുലയുടെ സ്റ്റൈലിങ്ങിൽ ജിജീഷ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എന്തായാലും ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഗവി ഗേൾ മോഡേൺ ഗേളായി എന്നും ആരാധകർ പറയുന്നു.