ടെലിവിഷൻ ഷോയായ ഡ്യു ഡ്രോപ്സ് എന്ന പ്രോഗ്രാമിൽ അവതാരകയായി പിന്നീട് മലയാള സിനിമയിൽ നായികയായി അരങ്ങേറിയ താരമാണ് നടി ശ്രിത ശിവദാസ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ ഓർഡിനറി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിക്കൊണ്ട് തുടക്കം കുറിച്ച താരമാണ് ശ്രിത. അതിലെ ഗവി ഗേളിനെ പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കില്ല.
10:30 എ.എം ലോക്കൽ കോൾ, വീപ്പിങ് ബോയ്, മണി ബാക്ക് പോളിസി, ഹാങ്ങോവർ, കൂതറ, റാസ്പുട്ടിൻ തുടങ്ങിയ മലയാള സിനിമകളിൽ ശ്രിത അഭിനയിച്ചിട്ടുണ്ട്. ഓർഡിനറിയിലെ പോലെയുള്ള നല്ല കഥാപാത്രങ്ങൾ അധികം ശ്രിതയ്ക്ക് പിന്നീട് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മണിയറയിലെ അശോകനിലൂടെ ശ്രിത തിരിച്ചുവരവ് നടത്തിയിരുന്നു.
അതിന് ശേഷം തമിഴിലാണ് കൂടുതൽ അഭിനയിച്ചത്. കഴിഞ്ഞ വർഷം ശ്രിത അഭിനയിച്ച മൂന്ന് തമിഴ് സിനിമകളാണ് റിലീസ് ചെയ്തത്. പാർവതി ശിവദാസ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. എറണാകുളം ആലുവ സ്വദേശിനിയാണ് താരം. ടെലിവിഷൻ അവതാരകയായി നിരവധി ഷോകളിൽ തിളങ്ങിയിട്ടുണ്ട് ശ്രിത. മലയാളത്തിൽ കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.
കഴിഞ്ഞ വർഷത്തെ തിരക്കുള്ള ഷൂട്ടിങ്ങിന് ജീവിതത്തിന് ഇടവേള എടുത്ത് ഇപ്പോൾ യാത്രകൾ പോയികൊണ്ടിരിക്കുകയാണ് താരം. ഇന്തോനേഷ്യയിൽ പല ദീപുകളിൽ അവധി ആഘോഷിക്കുന്നതിന്റെ ഫോട്ടോസ് ശ്രിത തന്നെ പങ്കുവച്ചിട്ടുണ്ട്. ചില ചിത്രങ്ങളിൽ ഹോട്ട് ലുക്കിലും ശ്രിതയെ കാണാൻ സാധിക്കും. ഓർഡിനറിയിൽ അഭിനയിച്ച ഗവി ഗേൾ കല്യാണിയാണോ എന്ന് സംശയിച്ചുപോകും.