December 2, 2023

‘നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു, വധുവിനെ പരിചയപ്പെടുത്തി താരം..’ – ഫോട്ടോസ് വൈറലാകുന്നു

ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു. ബിഗ് ബോസിൽ വന്നതിന് പിന്നാലെ സിനിമയിലും അഭിനയിച്ച് മലയാളികൾ പ്രിയങ്കരനായി മാറിയ ഷിയാസ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചിരിക്കുകയാണ്. വധു ആരാണെന്ന് തന്റെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

റെഹാന എന്നാണ് വധുവിന്റെ പേര്. വിവാഹം എന്നായിരിക്കുമെന്ന് സൂചനകൾ ഒന്നും ഷിയാസ് നൽകിയിട്ടില്ല. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ രീതിയിലാണ് വിവാഹ നിശ്ചയം ഷിയാസ് നടത്തിയത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് ഷിയാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 20-നായിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം നടന്നത്.

പക്ഷേ ഇപ്പോഴാണ് ഷിയാസ് അത് ആരാധകരുമായി പങ്കുവെക്കുന്നത്. “പ്രണയവും ചിരിയും സന്തോഷവും.. അൽഹമുദുലില്ലാഹ്.. അപ്പോൾ ഇവിടെയാണ് നമ്മുടെ എക്കാലവും തുടങ്ങുന്നത്..”, ഇതായിരുന്നു ഷിയാസ് ചിത്രത്തോടൊപ്പം കുറിച്ചത്. പെരുമ്പാവൂരിൽ എസ്.കെ ഫിറ്റ്നെസ് സെന്റർ എന്ന പേരിൽ ഒരു ജിം ഷിയാസ് നടത്തുന്നുണ്ട്. വിവാഹനിശ്ചയത്തിന്റെ വിശേഷം പങ്കുവച്ച ദിനം തന്നെ ഷിയാസുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്ത വന്നിരുന്നു.

ജിം ട്രെയിനറായ യുവതിയെ പീഡി പ്പിച്ചെന്ന പരാതി ഷിയാസിന് എതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹ വാഗദാനം നൽകി പീ ഡിപ്പിച്ചുവെന്നായിരുന്നു വാർത്ത വന്നത്. പതിനൊന്ന് ലക്ഷം രൂപയും യുവതിയിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്നുണ്ട്. ഈ വാർത്ത വന്നതിന് പിന്നാലെയാണ് ഷിയാസ് തന്റെ നിശ്ചയത്തിന്റെ ഫോട്ടോസും പങ്കുവച്ചിരിക്കുന്നത്. വാർത്തയുമായി ബന്ധപ്പെട്ട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.