തമിഴിലെ ബിഗ് ബോസിന്റെ നാലാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. തമിഴ് ബിഗ് ബോസ് കണ്ടിട്ടുള്ള മലയാളികൾക്ക് പെട്ടന്ന് പരിചിതമാകുന്ന മുഖമാണ് ശിവാനിയുടേത്. അതിന് ശേഷം കമൽ ഹാസന്റെ വിക്രത്തിൽ ശിവാനി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് സേതുപതിയുടെ ഭാര്യയുടെ റോളിലായിരുന്നു അഭിനയിച്ചത്.
അതോടുകൂടി കേരളത്തിൽ കുറച്ചുകൂടി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മലയാളികൾക്ക് ശിവാനി ബിഗ് ബോസിലൂടെയാണ് സുപരിചിതയാകുന്നതെങ്കിലും തമിഴ് പ്രേക്ഷകർക്ക് അതിന് മുമ്പ് തന്നെ പ്രിയങ്കരിയായി മാറിയ ഒരാളാണ്. പകൽ നിലാവ് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരെ കൈയിലെടുത്ത താരം ജോഡി നമ്പർ വൺ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു.
ബിഗ് ബോസിൽ പങ്കെടുക്കുമ്പോൾ വെറും 19 വയസ്സ് മാത്രമായിരുന്നു ശിവാനിയുടെ പ്രായം. എന്നാൽ ശിവാനിയെ കണ്ടാൽ ആരും ആ കാര്യത്തിൽ സംശയിച്ചുപോകും. വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. വിക്രം കഴിഞ്ഞതോടെ നിരവധി അവസരങ്ങളാണ് ശിവാനിക്ക് സിനിമയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിലും ശിവാനിയുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും ഗ്ലാമറസ് വേഷങ്ങളിലൂടെ ശിവാനി ആരാധകരെ അമ്പരിപ്പിക്കാറുണ്ട്. ആരാധകരുടെ ഹൃദയം കവർന്ന് കറുപ്പിൽ ഹോട്ട് ലുക്കിലുള്ള പുതിയ ഫോട്ടോസ് ശിവാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ചൈതന്യ റാവുവിന്റെ ഡിസൈനിലുള്ള ഔട്ട്ഫിറ്റിലാണ് ശിവാനി ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മനോഹരമായ കമ്മലുകൾ കൂടിയായപ്പോൾ ശിവാനിക്ക് ഇരട്ടി ഭംഗിയായി.