‘ഒഴിവ് സമയങ്ങളിൽ രാവിലെ ചെയ്യുന്നത്!! ഹോട്ട് ലുക്കിൽ നടി ശിവാനി നാരായണൻ..’ – ഫോട്ടോസ് വൈറൽ

മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ മലയാളി പ്രേക്ഷകർ ഏറെ ആസ്വദിച്ച് കാണുന്ന ഒരു ബിഗ് ബോസ് ഷോ തമിഴിലുളളത് ആയിരിക്കും. റേറ്റിംഗിൽ മലയാളം ഷോകളെക്കാൾ ഉള്ളത് തമിഴിനുമാണ്. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് മത്സരാർത്ഥികളായി തിരഞ്ഞെടുക്കുന്നത് നല്ല ആളുകളെയാണ് എന്നതാണ്. ഗെയിമുകളും ടാസ്കുകളും പേർസണലിറ്റിയും ഒരേപോലെ നോക്കിയാണ് അവിടെ വിജയിയെ പ്രേക്ഷകർ നിർണയിക്കുന്നത്.

തമിഴ് ബിഗ് ബോസിന്റെ നാലാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. ഒരുപക്ഷേ തമിഴ് ബിഗ് ബോസ് കാണാത്തവർക്ക്, കമൽ ഹാസൻ നായകനായ വിക്രത്തിലൂടെയും ശിവാനിയുടെ മുഖം സുപരിചിതമായിരിക്കും. വിക്രത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന കഥാപാത്രത്തിന്റെ മൂന്ന് ഭാര്യമാരിൽ ഒരാളായി തിളങ്ങിയത് ശിവാനി ആയിരുന്നു.

കൂട്ടത്തിൽ വിജയ് സേതുപതിക്ക് ഒപ്പം എപ്പോഴും ഉണ്ടായിരുന്നതും ശിവാനിയുടെ വേഷമായിരുന്നു. സീരിയലിലൂടെയാണ് ശിവാനി അഭിനയത്തിലേക്ക് വരുന്നത്. പകൽ നിലാവ് ആണ് ശിവാനിയുടെ ആദ്യ സീരിയൽ. പിന്നീട് ജോഡി നമ്പർ വണിൽ മത്സരാർത്ഥിയായി ശിവാനി എത്തി. അതും കഴിഞ്ഞാണ് ബിഗ് ബോസിലേക്ക് ശിവാനി എത്തുന്നത്. ഒരുപാട് പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയ ശേഷമാണ് ശിവാനി മടങ്ങിയത്.

ബിഗ് ബോസിന് പുറത്ത് ഒരു ഗ്ലാമറസ് പരിവേഷം എപ്പോഴും ശിവാനിക്ക് ലഭിച്ചിരുന്നു. ഒരു ഗ്ലാമറസ് താരമായിട്ടാണ് പ്രേക്ഷകരും ശിവാനിയെ കാണുന്നത്. ഇപ്പോഴിതാ സിമ്പിൾ ഗെറ്റപ്പിൽ ഹോട്ട് ലുക്കിൽ അതിരാവിലെ ബുക്ക് വായനയിൽ ഏർപ്പെട്ടിരിക്കുന്ന ശിവാനിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. “കുറച്ചു ദിവസമായി നിങ്ങളുടെ ഫീഡിൽ എന്നെ കാണുന്നില്ലല്ലോ അതുകൊണ്ടാണ് ഇത് പങ്കുവെക്കുന്നത്..”, ശിവാനി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.