രതീഷ് രവിയുടെ തിരക്കഥയിൽ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. വേഫേറെർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും നിർമ്മിക്കുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന റോളുകളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഏപ്രിൽ പതിനാലിന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.
ലില്ലി, അന്വേഷണം എന്നീ സിനിമകൾക്ക് ശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അടി. ആദ്യ രണ്ട് സിനിമകളും തിയേറ്ററിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. പക്ഷേ അടിയുടെ ട്രെയിലർ പ്രതീക്ഷകൾ നൽകുന്നുണ്ട്. ഇഷഖിന്റെ തിരക്കഥാകൃത്ത് കൂടി ഒന്നിക്കുമ്പോൾ സിനിമയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. നവവധുവരന്മാരായിട്ടാണ് ഷൈനും അഹാനയും അഭിനയിക്കുന്നത്.
ധ്രുവൻ, അനു ജോസഫ്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് മറ്റ് പ്രധാന റോളുകൾ ചെയ്യുന്നത്. ട്രെയിലർ കണ്ടിട്ട് ഒരു ആക്ഷൻ ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പാണ്. പകയും പ്രതികാരവും ഒക്കെ കലർന്നുള്ള ഒരു സിനിമയായിരിക്കും അടി. വിവാഹിതരായ ശേഷം ഷൈനിന്റെ കഥാപാത്രത്തിനെ പിന്നാലെ നടന്ന് പ്രതികാരം വീട്ടുന്ന ഓപ്പോസിറ്റ് കഥാപാത്രമൊക്കെ ട്രെയിലറിൽ കാണിച്ചിട്ടുണ്ട്.
അഹാനയും, ഷൈനും തമ്മിൽ നല്ല കെമിസ്ട്രിയുണ്ടെന്നും നിരവധി പേരാണ് ട്രെയിലർ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ഫെയ്സ് സിദ്ധിഖിന്റെ ക്യാമറയിൽ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. അൻവർ അലി, ഷറഫു എന്നിവരുടെ വരികൾക് ഗോവിന്ദ് വസന്തയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിഷു റിലീസ് ആയതുകൊണ്ട് തന്നെ ഹിറ്റായി മാറുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.