‘കണ്ണുകൾ അടച്ച് മാറിൽ തല വച്ച് തനൂജ! പ്രണയാർദ്രമായ ചിത്രം പങ്കുവച്ച് ഷൈൻ ടോം ചാക്കോ..’ – ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് നടൻ ഷൈൻ ടോം ചാക്കോ. സിനിമയിൽ സഹസംവിധായകനായി ജോലി ചെയ്തു പിന്നീട് സഹനടനായി പിന്നെ നായകനായി മാറിയ ഷൈൻ ടോം ഇന്ന് മലയാള സിനിമയിൽ വളരെ സജീവമായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ വേഷങ്ങൾ സിനിമകളിൽ ഇപ്പോൾ ഷൈൻ ടോം ചെയ്യുന്നുമുണ്ട്. പ്രേക്ഷകർക്ക് ഷൈനിനോട് ഒരു പ്രതേക ഇഷ്ടവുമുണ്ട്.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തി ഏറെ വർഷമായി ഒറ്റയ്ക്ക് ജീവിക്കുന്ന ഷൈൻ ടോം ഈ കഴിഞ്ഞ ഇടയാണ് പ്രണയത്തിൽ ആണെന്നുള്ള വിവരം പുറത്തുവിട്ടത്. വൈകാതെ തന്നെ വിവാഹനിശ്ചയവും കഴിഞ്ഞു. തനൂജ എന്നാണ് ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയുടെ പേര്. ഇരുവരും തമ്മിൽ അടുത്ത് തന്നെ വിവാഹിതരാകുമെന്ന് ആണ് വിവരം. തനൂജയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ഷൈൻ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഷൈന്റെ മാറിൽ തല ചായിച്ച് കണ്ണുകൾ അടച്ച് കിടന്നുറങ്ങുന്ന തനൂജയുടെ ചിത്രം ഷൈൻ ടോം തന്നെ പങ്കുവച്ചിരിക്കുകയാണ്. പ്രണയാർദ്രമായ ചിത്രത്തിന് താഴെ മലയാളികളുടെ കമന്റുകളാണ്. എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നാണ് പലരും കമന്റുകൾ ഇട്ടിരിക്കുന്നത്. അതുപോലെ വിവാഹത്തെ കുറിച്ചും ചിലർ ചോദിച്ചിട്ടുണ്ട്. മലയാളീ ഫ്രം ഇന്ത്യയാണ് ഷൈന്റെ അവസാനം ഇറങ്ങിയ ചിത്രം.

നാദിർഷാ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന സിനിമയാണ് ഇനി ഷൈൻ ടോമിന്റെ പുറത്തിറങ്ങാനുള്ളത്. മുമ്പിൻ എം റാഫി, അർജുൻ അശോകൻ, ദേവിക സഞ്ജയ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. മെയ് 31-നാണ് റിലീസ് ചെയ്യുന്നത്. ഇത് കൂടാതെ ഷൈൻ നിഗത്തിന് ഒപ്പം ലൈറ്റിൽ ഹേർട്സ് എന്ന സിനിമയും റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ്.