December 11, 2023

‘ഇതിപ്പോ ഒറിജിനൽ മാറി നിൽക്കുമല്ലോ!! നയൻതാരയുടെ ലുക്കിൽ ഒരു മലയാളി പെൺകുട്ടി..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളുടെ മുഖസാദൃശ്യമുള്ള ആളുകളെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. താരങ്ങൾ ആണെന്ന് കരുതി അവർക്കൊപ്പം നിന്ന് സെൽഫി എടുക്കുന്ന മലയാളികളുമുണ്ട്. പലരും മിമിക്രി കലാരംഗത്ത് പ്രവർത്തിക്കുന്നവർ ആയിരിക്കും. ചാനൽ ഷോകളിലോ സ്റ്റേജ് ഷോകളിലോ ഒക്കെ ഡ്യുപ്പ് ആയി വന്ന് പ്രേക്ഷകരുടെ കൈയടി നേടി പോകാറുമുണ്ട്. അതുവഴി വരുമാനം കണ്ടെത്തുന്നവരുമുണ്ട്.

മലയാള സിനിമയിലൂടെ വന്ന് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയായി, തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടി നയൻതാര. ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള ഒരാളാണ് നയൻതാര. ഓരോ സിനിമകൾ കഴിയുംതോറും താരമൂല്യം കൂടുന്ന ഒരാളാണ് താരം. നയൻതാരയുടെ മുഖസാദൃശ്യമുള്ള കുറച്ചുപേരെയൊക്കെ നമ്മൾ കണ്ടിട്ടുണ്ടാവും.

എങ്കിൽ ഈ കൊച്ചുകേരളത്തിൽ തന്നെ നയൻതാരയുടെ രൂപസാദൃശ്യമുള്ള ഒരാളുണ്ട്. ശില്പ ചിപ്പി എന്നാണ് ആ കുട്ടിയുടെ പേര്. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്സുള്ള ശിൽപയ്ക്ക് നയൻതാരയുടെ കട്ട് ഉണ്ടെന്ന് പലരും കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവമായ ശില്പ ഇൻസ്റ്റാഗ്രാമിൽ ഫ്രയ ക്രേസി എന്ന പേരിലാണ് അറിയപ്പെടുന്നത്.ടിക്-ടോകിലൂടെയാണ് ശില്പ മലയാളികൾക്ക് സുപരിചിതയാകുന്നത്.

3-4 മാസങ്ങൾക്ക് മുമ്പായിരുന്നു നയൻതാരയുടെ വിവാഹം. നയൻതാരയുടെ വിവാഹ ഗെറ്റപ്പിലുള്ള ഒരു മേക്കോവറുമായി എത്തിയിരിക്കുകയാണ് ശില്പ ചിപ്പി ഇപ്പോൾ. വിദ്യ മേക്കോവറാണ് നയൻതാരയുടെ വെഡിങ് ലുക്കിലേക്ക് ശിൽപയെ ആക്കിയത്. ജയ് കയ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ശരിക്കും ഒറിജിനൽ നയൻ‌താര മാറി നിൽക്കും, വിഘ്‌നേശ് ശിവൻ കാണേണ്ട തുടങ്ങിയ കമന്റുകൾ വന്നിട്ടുണ്ട്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)