തൃശ്ശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി പങ്കെടുത്ത നടി ശോഭനയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി പറഞ്ഞതൊക്കെ മറ്റു പാർട്ടിയിൽ ഉള്ളവരെ വലിയ രീതിയിൽ എതിർപ്പ് തോന്നിപ്പിക്കാൻ കാരണമാവുകയും പലരും പ്രതികരിച്ച് പോസ്റ്റുകൾ ഇടുകയും ചെയ്തു.
എന്നാൽ ഇതേ ശോഭന തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കേരളീയം പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്ന് അതിനെ അനുകൂലിച്ച അതെ ആളുകളാണ് ഇന്ന് ശോഭനയ്ക്ക് എതിരെ തിരിഞ്ഞിട്ടുള്ളത്. സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പലരും ശോഭനയ്ക്ക് എതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിലും ചിലർ അനുകൂലിച്ചും വന്നിട്ടുണ്ട്. ശോഭന രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല പരിപാടിയിൽ പങ്കെടുത്തിട്ടുള്ളതാണ് ഇവരുടെ വാദം.
ട്രാൻസ് ജെണ്ടർ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ശീതൾ ശ്യാം ശോഭനയ്ക്ക് എതിരെ ഇട്ട പോസ്റ്റ് പക്ഷേ ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്. “ഒരാളും ഇനി കാണുമ്പോൾ ശോഭനയെ പോലെയുണ്ട് കാണാൻ എന്ന് പറയരുത്..”, ഇതായിരുന്നു ശീതൾ ശ്യാം കുറിച്ചത്. ഒരുപാട് പിന്തുണ ലഭിക്കുമെന്ന് കരുതി ഇട്ട പോസ്റ്റ് പക്ഷേ പൊങ്കാലയാണ് ലഭിച്ചത്. ഒറ്റ രാത്രികൊണ്ട് തന്നെ ട്രോളുകളിൽ ശീതൾ ഇടംപിടിച്ചു.
രാഷ്ട്രീയ വിരോധം കൊണ്ടാണെങ്കിലും പോലും തന്നെ കണ്ടാൽ ശോഭനയെ പോലെ ഉണ്ടെന്നൊക്കെ ആര് പറയാനാണെന്നാണ് കമന്റുകൾ ഇതിന് താഴെ വന്നത്. സർക്കാസം ആയിരിക്കണേ ഭഗവാനെ, ഏത് ശോഭന എന്ന് പറഞ്ഞയിരുന്നോ? എന്നിങ്ങനെ കളിയാക്കി നിരവധി കമന്റുകളാണ് വന്നത്. ശീതൾ പലതിനും മറുപടി കൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും 99 ശതമാനം കമന്റുകളും ശീതളിനെ എയറിൽ കയറ്റുന്ന അഭിപ്രായങ്ങളാണ്.