നിർമ്മതാവായ എബ്രഹാം മാത്യുവിന്റെ ഭാര്യയും നടിയുമായ താരമാണ് ഷീലു എബ്രഹാം. എബ്രഹാം മാത്യു നിർമ്മിച്ച വീപ്പിങ് ബോയ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തന്നെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഷീലു. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷീലു നല്ലയൊരു നർത്തകി കൂടിയാണ്. മികച്ച അഭിനയ പാടവുമുള്ള ഷീലു നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കനൽ, പുതിയ നിയമം എന്നീ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഷീലു മലയാളികളുടെ ശ്രദ്ധനേടുന്നത്. രണ്ട് ചിത്രവും നിർമ്മിച്ചത് ശീലുവിന്റെ ഭർത്താവ് തന്നെയായിരുന്നു. അബാം മൂവീസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി എബ്രഹാം മാത്യുവിനുണ്ട്. അദ്ദേഹം നിർമ്മിച്ച ഒട്ടുമിക്ക സിനിമകളിലും ശീലുവും അഭിനയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
ആടുപുലിയാട്ടം എന്ന ചിത്രത്തിലാണ് ഷീലു ആദ്യമായി നായികയായി അഭിനയിച്ചത്. പട്ടാഭിരാമൻ, സ്റ്റാർ എന്നീ സിനിമകളിലും ഷീലു നായികയായിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന് ഒപ്പമുള്ള വീകമാണ് ശീലുവിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. രണ്ട് മക്കളാണ് താരത്തിനുള്ളത്. അതിൽ മൂത്തമകൾ ചെൽസിക്ക് ഒപ്പമുള്ള ഫോട്ടോസ് ഷീലു നിരവധി തവണ തന്റെ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
ചെൽസിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. അമ്മേയെക്കാൾ സുന്ദരിയായി ക്യൂട്ട് ലുക്കിലാണ് ചെൽസിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഭാവി നായികയെന്ന് ആരാധകർ കമന്റിൽ വിശേഷിപ്പിച്ചിട്ടുമുണ്ട്. ഒരു സിനിമ കുടുംബം ആയതുകൊണ്ട് തന്നെ അത്തരത്തിലൊരു ശീലുവിന്റെ മകളും ഭാവിയിൽ സിനിമയിലേക്ക് തന്നെ എത്തിയേക്കാം.