‘ടോവിനോയുടെ നായികയല്ലേ ഇത്!! കോട്ടിൽ ഹോട്ട് ലുക്കിൽ നടി ശരണ്യ നായർ..’ – ഫോട്ടോസ് വൈറൽ

അഭിനയിക്കുന്ന ആദ്യ സിനിമയിലെ മികവ് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുക എന്നത് വളരെ പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്. പലർക്കും അത് സാധിക്കാറില്ലെങ്കിലും ചുരുക്കം ചില താരങ്ങൾക്ക് അത് കഴിയാറുണ്ട്. അങ്ങനെ ടോവിനോ തോമസ് നായകനായി അഭിനയിച്ച മറഡോണ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് ശരണ്യ ആർ നായർ.

വിഷ്ണു നാരായണൻ സംവിധാനം ചെയ്ത സിനിമയിൽ ചെമ്പൻ വിനോദ് ജോസും ലിയോണ ലിഷോയും ടിറ്റോ വിൽസണും ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒരു അപ്പാർട്ട് മെന്റിൽ ഹോം നഴ്‌സായി ജോലി ചെയ്യുന്ന പെൺകുട്ടിയുടെ റോളിലാണ് ശരണ്യ അഭിനയിച്ചത്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനം ശരണ്യ പുറത്തെടുത്തിരുന്നു.

തിയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും ശരണ്യയെ തേടി കൂടുതൽ അവസരങ്ങൾ എത്തിയിരുന്നു. 2 സ്റ്റേറ്റ്സ് ആണ് പിന്നീട് ഇറങ്ങിയ സിനിമ. അതിന് ശേഷം ലോക്ക് ഡൗണും മറ്റു കാര്യങ്ങളും വന്നതോടെ പല സിനിമകളും ശരണ്യയ്ക്ക് നഷ്ടമായി. മൈ നെയിം ഈസ് അഴകൻ, ആളങ്കം എന്നിവയാണ് ശരണ്യയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. സമൂഹ മാധ്യമങ്ങളിലും ശരണ്യ സജീവമാണ്.

ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള ശരണ്യയുടെ ഏറ്റവും പുതിയ ഷൂട്ടിന് വേണ്ടി റെഡിയായി ഇരിക്കുന്നതിന് മുന്നോടിയായി എടുത്ത സെൽഫി ഫോട്ടോസ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. കോട്ട് ധരിച്ച് ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ ശരണ്യയെ കാണാൻ ലുക്കായത്‌. സുബിൽ കെ.എസിന്റെ സ്റ്റൈലിങ്ങിൽ ജൂബി ജോർജാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.