ടോവിനോ തോമസിനെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത 2018-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മറഡോണ. പുതുമുഖമായി എത്തിയ നടി ശരണ്യ ആർ നായർ ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും വളരെ ഭംഗിയായി തന്നെ ശരണ്യ അത് അവതരിപ്പിച്ചു. ആശ എന്ന ഹോം നേഴ്സ് ആയിട്ടാണ് ശരണ്യ ആ സിനിമയിൽ അഭിനയിച്ചത്.
ആദ്യ സിനിമയിൽ തന്നെ ശ്രദ്ധനേടിയതോടെ ശരണ്യയ്ക്ക് കൂടുതൽ നല്ല വേഷങ്ങൾ ലഭിച്ചു. തീവണ്ടി എന്ന സിനിമയിൽ ടോവിനോയുടെ കൂട്ടുകാരനായി അഭിനയിച്ച മനു പിള്ള പ്രധാന വേഷത്തിൽ എത്തിയ ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിലും ശരണ്യ തന്നെയായിരുന്നു നായികയായി എത്തിയത്. പക്ഷേ ആ സിനിമ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നില്ല. മൈ നെയിം ഈസ് അഴകനാണ് അടുത്തിറങ്ങാനുള്ള ചിത്രം.
സിനിമയുടെ ടീസറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. സിനിമയുടെ പ്രൊമോഷൻ ഷൂട്ടുകളിൽ ഈ കഴിഞ്ഞ ദിവസം ശരണ്യ തിളങ്ങുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഝാൻസി എന്ന ഹോട്ടസ്റ്റാർ വെബ് സീരീസിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. ഒക്ടോബർ ഇരുപത്തിനാണ് അത് ഇറങ്ങുന്നത്. ഇൻസ്റ്റാഗ്രാമിൽ സിനിമയുടെ റിലീസുകളോട് അനുബന്ധിച്ച് വളരെ സജീവമായിട്ടാണ് നില്കുന്നത്.
ഇപ്പോഴിതാ ബാത്ത്.റൂമിൽ ബാത്ത് ഗൗൺ ധരിച്ച് ശരണ്യയുടെ ഫോട്ടോസാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നത്. “എന്റെ ജീവിതത്തിലെ മറ്റൊരു ദിനം..”, എന്ന ക്യാപ്ഷനോടെയാണ് ശരണ്യ തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലാണ് ശരണ്യയുടെ മിററിന് മുമ്പിലുള്ള നിൽപ്പ്. ആരാണ് ഈ ഹോട്ടിയെന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ഒരു പെൺകുട്ടി കമന്റ് ഇട്ടിരിക്കുന്നത്.