‘ഏത് ഫോട്ടോയിലും അതിസുന്ദരി, വൈറലായി നടി ഷംന കാസിമിന്റെ പുതിയ ഫോട്ടോഷൂട്ട്..’ – കാണാം
അമൃത ടി.വിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായ വന്ന് തെന്നിന്ത്യൻ സിനിമയിലെ സ്വപ്നസുന്ദരിയായി മാറിയ താരമാണ് നടി ഷംന കാസിം. അതിന് മുമ്പ് തന്നെ സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് ഷംന തുടക്കം കുറിച്ചെങ്കിലും പിന്നീട് ഇങ്ങോട്ട് ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു താരം.
അലി ഭായിയിലെ കിങ്ങിണി എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണമായത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ച് തെലുങ്കിലും അതെ വർഷം അരങ്ങേറ്റം കുറിച്ചിരുന്നു താരം. തമിഴ്, കന്നഡ ഭാഷകളിലും അതിന് പിന്നാലെ അരങ്ങേറിയ ഷംന ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്ത് തിരക്കുള്ള ഒരു നടിയാണ്.
തെന്നിന്ത്യൻ ഭാഷകളിൽ 10-ലേറെ സിനിമകളാണ് ഷംന അഭിനയിച്ചതിൽ ഈ വർഷം പുറത്തിറങ്ങുള്ളത്. മൂന്ന് ഭാഷകളിൽ ഇറങ്ങുന്ന തലൈവി എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ഷംന അഭിനയിച്ചിട്ടുള്ളത്. ഡാൻസ് റിയാലിറ്റി ഷോകളിൽ ഇപ്പോൾ വിധികർത്താവായും ഷംന പങ്കെടുക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഷംന ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുകയും അതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ പച്ച നിറത്തിലുള്ള സ്കൈർട്ടിൽ കിടിലം ലുക്കിലാണ് ഷംന കാസിം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല നിങ്ങളുടെ സൗന്ദര്യം എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.