കമൽ സംവിധാനം ചെയ്ത മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഷംന കാസിം. കണ്ണൂർ ജില്ലയിലെ തയ്യിൽ സ്വദേശിനിയായ ഷംന പഠനം പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് എത്തുകയായിരുന്നു. മോഹൻലാൽ നായകനായ അലി ഭായ്, കോളേജ് കുമാരൻ എന്നീ സിനിമകളിലൂടെയാണ് ഷംന മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്.
തെലുങ്കിലാണ് ഷംന ആദ്യമായി നായികയായി അഭിനയിച്ചത്. മോഡലിംഗ് രംഗത്തും പ്രവർത്തിച്ചിട്ടുള്ള ഷംന നല്ലയൊരു നർത്തകി കൂടിയാണ്. ഷംനയുടെ നൃത്തം ഒട്ടുമിക്ക അവാർഡ് ഷോകളിലും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾ കണ്ടിട്ടുമുണ്ട്. 18 വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഷംന ടെലിവിഷൻ ചാനലുകളിൽ ഡാൻസ് ഷോകളിൽ വിധികർത്താവായും സജീവമായി നിന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ദുബൈയിൽ ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭർത്താവ്. ഡിസംബറിൽ താൻ ഗർഭിണിയാണെന്നുള്ള സന്തോഷ വാർത്തയും ഷംന ആരാധകരുമായി പങ്കുവച്ചു. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പുകളുടെ നാളുകളാണ് ഇനി. അതേസമയം നിറവയറിൽ ഷംന ചെയ്തിരിക്കുന്ന മനോഹരമായ ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നുണ്ട്.
റോസ് നിറത്തിലെ മനോഹരമായ ഗൗണിൽ ഷംന തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “നിങ്ങളുടെ ഉള്ളിൽ ‘ജീവൻ വളരുക’ എന്ന സമ്മാനമാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം..”, എന്ന ക്യാപ്ഷനോടെയാണ് ഷംന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. റിതി ബൗട്ടിക്കാണ് കോസ്റ്റിയൂം, സിജനാണ് മേക്കപ്പ് ചെയ്തത്. സ്റ്റുഡിയോ 360 ബൈ പ്ലാൻ ജെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.