ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. രോഹിത്ത്, ഗില്ല്, കോഹ്ലി, ശ്രേയസ്, രാഹുൽ എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ടിൽ ഇന്ത്യ 397 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയിരുന്നു. മറുപടി ബാറ്റിംഗ് ഇറങ്ങിയ ന്യൂസിലൻഡ് വളരെ പതിയെ തന്നെയാണ് മുന്നോട്ട് പോയത്. അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ മുന്നോട്ട് പോവുകയും ചെയ്തു.
വലിയ റൺസ് ഒന്നും ബൗളേഴ്സ് വഴങ്ങിയില്ലെങ്കിലും ആറാം ഓവർ എറിയാൻ മുഹമ്മദ് ഷമിയെ രോഹിത്ത് ബൗൾ ഏൽപ്പിച്ചു. ആദ്യ പന്തിൽ തന്നെ ഷമി ന്യൂസിലൻഡിന്റെ ആദ്യ വിക്കറ്റ് എടുത്തു. തൊട്ടടുത്ത ഷമിയുടെ ഓവറിൽ ന്യൂസിലൻഡിന്റെ മറ്റേ ഓപ്പണറുടെ വിക്കറ്റും ഷമി എടുത്തു. പിന്നീട് ഇന്ത്യൻ ആരാധകരെ സങ്കടത്തിലാഴ്ത്തിയ ഒരു കൂട്ടുകെട്ടാണ് കാണേണ്ടി വന്നത്. 181 റൺസാണ് ആ കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോയത്.
ഇന്ത്യ വീണ്ടും സെമിയിൽ തോൽക്കുമോ എന്ന് പലരും കരുതി. ഇതിനിടയിൽ ബുംറയുടെ ഓവറിൽ ഷമി ഒരു എളുപ്പുമുള്ള ക്യാച്ച് കളഞ്ഞു. ഷമി വില്ലനായോ എന്ന് കാണികൾ പിടിച്ചിരുന്ന സമയത്ത് ഷമി തന്നെ അടുത്ത വിക്കറ്റും എടുത്ത് വീണ്ടും പ്രതീക്ഷ നൽകി. അതും അടുപ്പിച്ച് രണ്ട് വിക്കറ്റുകൾ ഷമി വീഴ്ത്തി. പിന്നീട് കാളി ഇന്ത്യയുടെ കൈയിലായി. 134 റൺസ് എടുത്ത മിച്ചലിനെയും ഷമി തന്നെ പുറത്താക്കി. ന്യൂസിലൻഡിന് വീണ്ടും വിജയപ്രതീക്ഷ നൽകിയ ഫിലിപ്സിന്റെ വിക്കറ്റ് ബുംറയും എടുത്തു.
ഷമി വാലറ്റത്തെ എറിഞ്ഞിട്ട് ഏഴ് വിക്കറ്റുകൾ വീഴ്ത്തി. വില്ലനായോ എന്ന് കരുതിയ ഷമി നായകനായി മാറി. വേൾഡ് കപ്പ് നോക്ക്ഔട്ടിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഷമിയുടേത്. ഷമിയെ അഭിനന്ദിച്ച് പലരും പോസ്റ്റുകൾ ഇടുകയുണ്ടായി. ഇപ്പോഴിതാ പേരിൽ ഒരു എം കുറവുള്ള നടൻ ഷമ്മി തിലകൻ ഷമിയെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടത് ശ്രദ്ധനേടുകയാണ്. ‘ഷമി ഹീറോയാടാ.. അഭിനന്ദനങ്ങൾ ഇന്ത്യ..’, എന്ന ക്യാപ്ഷനോടെ ആയിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്.