December 4, 2023

‘മാളൂട്ടി ആളാകെ മാറിയല്ലോ!! ഇറ്റലിയിലെ പിസ ഗോപുരം സന്ദർശിച്ച് നടി ശാമിലി..’ – വീഡിയോ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടിയെ അത്ര പെട്ടന്ന് മറക്കാൻ പറ്റുകയില്ല. നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ട് ജന ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി ശാമിലി. ചേച്ചി ശാലിനി പിന്നാലെ അഭിനയ രംഗത്തേക്ക് ബാലതാരമായി തന്നെ എത്തിയ ശാമിലി ചേച്ചിയെ പോലെ തന്നെ അവാർഡുകളും വാരികൂട്ടിയിരുന്നു. ശാലിനി നായികയായും നിരവധി സിനിമകളിൽ തിളങ്ങിയിട്ടുണ്ട്.

ശാമിലി പക്ഷേ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും നല്ല സിനിമകളുടെ ഭാഗമായിട്ടില്ല. ശാലിനി അജിത്തുമായി വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ശാമിലി ഇതുവരെ വിവാഹം ചെയ്തിട്ടില്ല. സിനിമയിൽ സജീവമാവുമെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. തെലുങ്കിലാണ് ആദ്യമായി ശാമിലി നായികയായി അഭിനയിച്ചത്.

ആകെ നാല് സിനിമകൾ മാത്രമാണ് ശാമിലി നായികയായി അഭിനയിച്ചിട്ടുളളത്. അതിൽ ഒന്ന് മലയാളത്തിൽ കുഞ്ചാക്കോ ബോബനൊപ്പമുള്ള വള്ളീം തെറ്റി പുള്ളീം തെറ്റിയായിരുന്നു. അത് തിയേറ്ററിൽ പരാജയപ്പെടുകയും ചെയ്തു. ബാലതാരമായി ഒരുപാട് സിനിമകളിൽ മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ള ശാമിലി വൈകാതെ തന്നെ സിനിമയിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ട്രിപ്പുകളും യാത്രകളുമായി നടക്കുകയാണ് ഇപ്പോൾ ശാമിലി. ഇൻസ്റ്റാഗ്രാമിൽ ശാമിലി സജീവമാണ്. ഇറ്റലിയിലെ ചരിഞ്ഞ ഗോപുരമായ ‘പിസ ഗോപുരം’ സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശാമിലി. പച്ച ഔട്ട് ഫിറ്റിൽ ഗോപുരത്തിന് മുന്നിൽ നിൽക്കുന്ന ശാമിലിയെ വീഡിയോയിൽ കാണാൻ സാധിക്കും. ശാമിലി ഒരു കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു.