സിനിമകളിലും സീരിയലുകളിൽ വളരെ സജീവമായി അഭിനയിച്ചിരുന്ന ഒരാളാണ് നടി ശാലിൻ സോയ. ഇപ്പോൾ സീരിയലുകളിൽ നിന്ന് വിട്ടുനിൽക്കുന്ന ശാലിൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ലോക്ക് ഡൗൺ നാളുകളിൽ തന്റെ ശരീരഭാരം കുറച്ച വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശാലിന്റെ പുതിയ മേക്കോവർ കണ്ട് ആരാധകരുൾപ്പടെ ഞെട്ടിയിരുന്നു.
കൃത്യമായ വർക്ക് ഔട്ടും ഡയറ്റും ചെയ്തയായിരുന്നു നടി 13 കിലോയോളം കുറച്ചത്. ഒരു 2 വർഷം മുമ്പുള്ള ശാലിന്റെ ചിത്രവും ഇപ്പോഴത്തെ ലുക്കും കണ്ടാൽ ഒരു പക്ഷേ ആ മേക്കോവർ ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കും. ഇപ്പോൾ തനിക്ക് എല്ലാ ടൈപ്പ് ഡ്രെസ്സുകളും ചേരുമെന്ന് ശാലിൻ തെളിയിക്കുകയാണ്. മോഡേൺ ഷോർട്സ് ടൈപ്പ് ഡ്രെസ്സുകളിലുള്ള ഫോട്ടോസ് ഓരോ ദിവസവും പോസ്റ്റ് ചെയ്യാറുണ്ട് ശാലിൻ.
ഇപ്പോഴിതാ നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒരു റിസോർട്ടിലെ ബാത് ടബിൽ ഇരിക്കുന്ന ചിത്രമാണ് ശാലിൻ പങ്കുവച്ചത്. കൈയിൽ വൈൻ ഗ്ലാസ് പിടിച്ചാണ് ശാലിൻ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് ഗ്ലാമറസ് ലുക്കിലാണ്. നിരവധി ആരാധകരാണ് ശാലിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്.
ലുക്ക് ഒക്കെ മാറിയല്ലോ, ശരീരഭാരം കുറച്ച് മേക്കോവർ നടത്തിയാലോ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. അതിൽ നായകന്റെ സഹോദരിയുടെ റോളിലാണ് ശാലിൻ അഭിനയിച്ചത്. സിനിമ വലിയ വിജയം നേടിയിരുന്നില്ല. സാന്റ മരിയ എന്ന സിനിമയാണ് താരത്തിന്റെ ഇനി വരാനുള്ളത്.