‘ഷകീലയായി നിറഞ്ഞാടി ബോളിവുഡ് നടി റിച്ച ഛദ്ദ; തരംഗമായി ഷക്കീലയുടെ ട്രെയിലർ..’ – വീഡിയോ വൈറൽ

‘ഷകീലയായി നിറഞ്ഞാടി ബോളിവുഡ് നടി റിച്ച ഛദ്ദ; തരംഗമായി ഷക്കീലയുടെ ട്രെയിലർ..’ – വീഡിയോ വൈറൽ

തൊണ്ണൂറുകളില്‍ തെന്നിന്ത്യയെ ഇളക്കിമറിച്ച നായിക ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ക്രിസ്മസിനാണ് തീയറ്ററുകളില്‍ എത്തുന്നത്. പതിനാറാം വയസ്സില്‍ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീല ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു കാലത്ത് തെന്നിന്ത്യയിൽ ഒട്ടാകെ ഓളമുണ്ടാക്കിയ താരങ്ങളിൽ ഒരാളാണ് ഷകീല. മലയാളത്തിൽ ബി ഗ്രേഡ് സിനിമകൾക്ക് ഇത്രയേറെ കാണികളെ നേടിക്കൊടുക്കാൻ കാരണമായത് ഷകീല ആയിരുന്നു. ആ ഷകീലയുടെ ജീവിതകഥ പറയുന്ന ചിത്രം ഇറങ്ങുമ്പോൾ കാണികളെ ഏറെ ആയിരിക്കും. എന്താണ് ഷകീലയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്നത് എന്നറിയാനാണ് സിനിമ ആളുകൾ കാത്തിരിക്കുന്നത്.

ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. ചിത്രത്തിന്റെ ട്രയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ യൂട്യൂബിൽ കണ്ടത് ലക്ഷങ്ങളാണ്. ഷക്കീല തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലോളം അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ റിച്ചയെ കൂടാതെ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ഒരുമിച്ചാണ്. ഈ ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

CATEGORIES
TAGS