മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ പിന്നീട് അവതാരകനാവുകയും ശേഷം സിനിമയിലേക്ക് എത്തുകയും ചെയ്ത താരമാണ് നടൻ ഷാജു ശ്രീധർ. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലാണ് ഷാജു ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ ഷാജു ചെറിയ കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. നായകനായും ഒന്ന്, രണ്ട് സിനിമകളിൽ ഷാജു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമാണ്.
1995-ൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഷാജു ഇരുപത് വർഷത്തിന് അടുത്തായി സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ഒരുപക്ഷേ കരിയർ തുടക്കത്തിൽ ലഭിച്ചതിനേക്കാൾ നല്ല വേഷങ്ങൾ ഷാജുവിന് ലഭിക്കുന്നത് ഇപ്പോഴാണ്. അയ്യപ്പനും കോശിയും, അഞ്ചാം പാതിര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, രാമലീല, ഹോം, നൈറ്റ് ഡ്രൈവ്, ഓ മൈ ഡാർലിംഗ് തുടങ്ങിയ സിനിമകളിൽ ഷാജു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തീപ്പൊരി ബെന്നിയിലും മികച്ച വേഷം ചെയ്തിട്ടുണ്ട്. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയാണ് അടുത്ത സിനിമ. സിനിമ നടിയായിരുന്ന ചാന്ദിനിയെയാണ് ഷാജു വിവാഹം ചെയ്തത്. രണ്ട് കുട്ടികളും ഷാജുവിനുണ്ട്. ഷാജുവിന്റെ രണ്ട് മക്കളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മൂത്തമകൾ പ്രധാന വേഷത്തിലാണ് അഭിനയിച്ചത്.
ഇപ്പോഴിതാ ഭാര്യ ചാന്ദിനിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജു. “നല്ലപാതിക്കിന്ന് ജന്മനാൾ.. നന്നായിരിക്കട്ടെ.. ഞങ്ങളെന്നുമെന്നുമേ എന്നോതുക നിങ്ങൾ..”, ഷാജു ഭാര്യയുടെ ഫോട്ടോയോടൊപ്പം കുറിച്ചു. നിരവധി പേർ ആശംസകൾ നേർന്ന് കമന്റും ഇടുകയുണ്ടായി. ഷാജുവിന്റെ മൂത്തമകൾ നന്ദനയും അമ്മയ്ക്ക് ജന്മദിനം ആശംസിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.