December 11, 2023

‘ബോയ്‌ക്കോട്ട് ശരിക്കും ഏറ്റു!! ഷാരൂഖിന്റെ പഠാന് ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്..’ – ഏറ്റെടുത്ത് ആരാധകർ

ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ സിനിമ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൊതുവേ ബോളിവുഡ് സിനിമകൾ അടിപറ്റി നിൽക്കുന്ന സമയത്താണ് ഷാരൂഖിന്റെ സിനിമ ഇറങ്ങുന്നത്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖ് നായകനാകുന്ന ഒരു സിനിമ തിയേറ്ററുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് വേണം പറയാൻ. ഷാരൂഖിന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നാണ് പഠാൻ. എങ്ങും പോസറ്റീവ് റിവ്യൂസ് ആയിരുന്നു ഷോ കഴിഞ്ഞപ്പോൾ വന്നുകൊണ്ടിരുന്നത്. ഷാരുഖിന് മാത്രമല്ല ബോളിവുഡിന് മൊത്തത്തിൽ ഒരു ഉണർവാണ് ഉണ്ടായത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നീ സൂപ്പർ താരങ്ങൾക്ക് പുറമേ സൽമാൻ ഖാൻ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

ആദ്യ തന്നെ മിക്കയിടത്തും ഭൂരിഭാഗം ഷോകളും ഹൗസ് ഫുളായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ആദ്യ ദിനം കളക്ഷൻ എത്രയാണെന്ന് അറിയാൻ ആരാധകർ കാത്തിരിക്കുകയിരുന്നു. സിനിമ ഇറങ്ങുന്നതിന് മുമ്പുണ്ടായ വിവാദങ്ങളും ഒരു കൂട്ടരുടെ ബോയ് കോട്ടും ചിത്രത്തിന്റെ കളക്ഷൻ ബാധിക്കുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. എങ്കിലും ബോയ് കോട്ട് ടീം വട്ടത്തിൽ തേഞ്ഞിരിക്കുകയാണ്.

ഒരു ഹിന്ദി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും കൂടുതൽ കളക്ഷൻ എന്ന നേട്ടം പഠാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് മാത്രമല്ല വേൾഡ് വൈഡ് ആദ്യ ദിനത്തിൽ തന്നെ നൂറ് കോടിയാണ് സിനിമ നേടിയത്. കെ.ജി.എഫ് 2 ഹിന്ദി പതിപ്പിന്റെ ആദ്യ ദിനം കളക്ഷൻ തകർത്താണ് പഠാന് മുന്നിൽ എത്തിയത്. അവധി ദിനമായ രണ്ടാം ദിവസവും വേൾഡ് വൈഡ് 100 കോടിയിൽ നേടുമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നത്.