ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി അതിന് ശേഷം സീരിയലിൽ സജീവമാകുന്ന താരങ്ങൾ ഒരുപാട് പേരുണ്ടായിട്ടുണ്ട് മലയാളത്തിൽ. അത്തരത്തിൽ ഒരാളാണ് നടി ഷഫ്ന നിസാം. ശ്രീനിവാസൻ നായകനായ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ ഷഫ്ന കഥ പറയുമ്പോൾ എന്ന സിനിമയിലൂടെ കൂടുതൽ പ്രശസ്തയായി മാറുകയും ചെയ്തു.
അതിന് ശേഷം അതിന്റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ അതെ റോളിൽ അഭിനയിച്ചു. പ്ലസ് ടു എന്ന ചിത്രത്തിലാണ് ഷഫ്ന ആദ്യമായി നായികയാവുന്നത്. ആഗതൻ, നോട്ടി പ്രൊഫസർ, ബാങ്കിങ് ഹവേഴ്സ് 10 ടു 4, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു സിനിമയിലെ തന്റെ സഹതാരമായിരുന്നു സജിനുമായി പ്രണയത്തിലായി വിവാഹിതരാവുകയും ചെയ്തു.
സജിനും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലിലെ ശിവൻ എന്ന റോളിലൂടെ ജനമനസ്സുകളിൽ ഇടം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഷഫ്നയുടെ സീരിയലുകളുടെ തിരക്കിലാണ്. പക്ഷേ ഷഫ്ന ഇപ്പോൾ മലയാളത്തിൽ അല്ല. തെലുങ്ക് സീരിയലിൽ പ്രധാന റോളിൽ അഭിനയിച്ച് അവിടെ പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയാണ് ഷഫ്ന ഇപ്പോൾ.
സമൂഹ മാധ്യമങ്ങളിലും ഷഫ്ന വളരെ സജീവമാണ്. തസ്നിമസലാമിന്റെ തായ്ഷ് എന്ന ബ്രാൻഡിന്റെ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഷഫ്ന ഇപ്പോൾ. പച്ച സാരിയിൽ പൊളപ്പൻ ലുക്കിലാണ് ചിത്രങ്ങൾ ഷഫ്നയെ കാണാൻ സാധിക്കുന്നത്. ജിൻസിൻ ഖാന്റെ സോയ വെഡിങ്ങാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാരിയിൽ കാണാൻ സുന്ദരിയായിട്ടുണ്ടെന്ന് ഷഫ്നയുടെ ആരാധകർ പറയുന്നു.