ബാലതാരമായി സിനിമകളിലും സീരിയലുകളിൽ വേഷമിട്ട് മലയാളി പ്രേക്ഷരുടെ മനസ്സിൽ ചേക്കേറിയ പ്രിയ താരമാണ് നടി ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലൂടെയാണ് ശാലിൻ ആദ്യം അഭിനയിച്ചതെങ്കിലും സൂര്യ ടി.വിയിലെ കുടുംബയോഗമാണ് ശാലിൻ പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാക്കി മാറ്റാൻ കാരണമായത്. കുടുംബയോഗത്തിലെ അലോന ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന കഥാപാത്രമാണ്.
ആ സീരിയലിൽ അഭിനയിച്ച ശേഷമാണ് സിനിമകളിലും നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. സിനിമകളിൽ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ വേഷമാണ് പ്രേക്ഷകർ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. അതിൽ ആൻ അഗസ്റ്റിന്റെ ഏറ്റവും ഇളയ അനിയത്തിയുടെ റോളിൽ അഭിനയിച്ചത് ശാലിൻ ആയിരുന്നു. പിന്നീട മല്ലു സിംഗ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.
അത് കഴിഞ്ഞ് ഏഷ്യാനെറ്റിലെ അന്നത്തെ യുവതലമുറയുടെ പ്രിയപ്പെട്ട സീരിയലായ ഓട്ടോഗ്രാഫിൽ ദീപാറാണി എന്ന കഥാപാത്രമായി അഭിനയിച്ചും ശാലിൻ കൈയടി നേടി. പിന്നീട് നായികയായി തമിഴിലൂടെ അരങ്ങേറിയ ശാലിൻ മലയാളത്തിൽ ഇതുവരെ നായികയായി അഭിനയിച്ചിട്ടില്ല. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് ശാലിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.
സംവിധായകയാകാൻ ഒരുങ്ങുകയാണ് ശാലിൻ. ഇരുപത്തിയാറാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന ശാലിന് കൂട്ടുകാരി സമ്മാനമായി ഒരു വിയറ്റ്നാം യാത്രയുടെ ടിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ വിയറ്റ്നാമിൽ ചുറ്റിക്കറങ്ങി കാഴ്ചകൾ കണ്ടുനടക്കുന്നതിന്റെ ഫോട്ടോസ് ശാലിൻ പങ്കുവെക്കുന്നുണ്ട്. ഷോർട് ഒക്കെ ധരിച്ച് കട്ട സ്റ്റൈലിഷ് ലുക്കിലാണ് ശാലിൻ തന്റെ യാത്രകൾ ആസ്വദിക്കുന്നത്. ഹോട്ട് ലുക്ക് ആണെന്ന് ആരാധകരും പറയുന്നു.