December 10, 2023

‘പഴയ ഓട്ടോഗ്രാഫിലെ ദീപാ റാണിയാണോ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി ശാലിൻ സോയ..’ – ഫോട്ടോസ് വൈറൽ

മിഴി തുറക്കുമ്പോൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയ ജീവിതത്തിൽ ബാലതാരമായി തുടക്കം കുറിച്ച ഒരാളാണ് നടി ശാലിൻ സോയ. പിന്നീട് സിനിമയിലും ബാലതാരമായി അഭിനയിച്ച ശാലിൻ മലയാളി മനസ്സുകളിൽ സ്ഥാനം നേടുകയും ചെയ്തു. 2009-ൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച ‘കുടുംബയോഗം’ എന്ന പരമ്പരയാണ് ശാലിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്.

അതെ വർഷം തന്നെ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്യാൻ ശാലിൻ സാധിച്ചു. 2010-12-ൽ ഏഷ്യാനെറ്റിൽ യുവാക്കളുടെ പോലും പ്രിയപ്പെട്ട പരമ്പരയായി മാറിയ ഓട്ടോഗ്രാഫിൽ ദീപാറാണി എന്ന നെഗറ്റീവ് റോളിൽ അഭിനയിച്ചതോടെ കൂടുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ശാലിൻ മാറി. ആ സീരിയലിന് ശേഷമാണ് ശാലിൻ ആരാധകരെയും ഒരുപാട് ലഭിച്ചിരുന്നത്.

മാണിക്യക്കല്ല്, മല്ലു സിംഗ്, കർമ്മയോദ്ധ, വിശുദ്ധൻ, ഡ്രാമ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള ശാലിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം ധമാക്കയാണ്. ടെലിവിഷൻ പരമ്പരകളിൽ നിന്ന് ഓട്ടോഗ്രാഫ് കഴിഞ്ഞപ്പോൾ തന്നെ നിർത്തിയിരുന്നു. ചില ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ശാലിൻ ഒരു സിനിമ സംവിധാനം ചെയ്ത അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടത്തുകയാണ്.

ശാലിൻ നടത്തിയ മേക്കോവർ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് ശാലിൻ ഈ ഷൂട്ട് എടുത്തിരിക്കുന്നത്. വിഷ്ണു രാജനാണ് ഫോട്ടോസ് എടുത്തത്. ഓട്ടോഗ്രാഫിലെ ദീപാറാണിയാണോ എന്ന് ഒറ്റ നോട്ടത്തിൽ സംശയിച്ചുപോകും. അമ്പോ.. ഹോട്ട് ലുക്ക് ആയല്ലോ എന്ന് ശാലിന്റെ ആരാധകരിൽ ചിലർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.