മിഴി തുറക്കുമ്പോൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ താരമാണ് നടി ശാലിൻ സോയ. ആദ്യ പരമ്പരയ്ക്ക് ശേഷം മാൻഡ്രേക് എന്ന ഏഷ്യാനെറ്റിൽ പരമ്പരയിലും ശാലിൻ അഭിനയിച്ചു. പിന്നീട് സിനിമയിലും ബാലതാരമായി അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നു. ഔട്ട് ഓഫ് സിലബസ് ആയിരുന്നു ശാലിന്റെ ആദ്യ സിനിമ. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സിനിമകൾ.
എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസി എന്ന കഥാപാത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി ശാലിൻ മാറി. ശാലിൻ അതിന് ശേഷവും ബാലതാരമായി നിരവധി സിനിമകളിൽ തിളങ്ങി. മല്ലു സിംഗ്, മാണിക്യക്കല്ല്, കർമ്മയോദ്ധ, വിശുദ്ധൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ ബാലതാര വേഷങ്ങൾ ശാലിൻ അവതരിപ്പിച്ചിരുന്നു. തമിഴിലൂടെയാണ് പിന്നീട് നായികയായി ശാലിൻ തുടക്കം കുറിച്ചത്.
പക്ഷേ നായികയായി അധികം തിളങ്ങാൻ ഇതുവരെ ശാലിൻ സാധിച്ചിട്ടില്ല. ധമാക്ക എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ശാലിൻ അഭിനയിച്ചത്. അഭിനയത്തോടൊപ്പം തന്നെ സംവിധാനത്തിലും താല്പര്യമുള്ള ഒരാളാണ് ശാലിൻ. നിരവധി ഷോർട്ട് ഫിലിമുകൾ ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബയോഗം, ഓട്ടോഗ്രാഫ് എന്നീ പരമ്പരകളിൽ ശാലിൻ അഭിനയിച്ച വേഷം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ശാലിൻ ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോസാണ് ശ്രദ്ധ നേടിയത്. സുഹൃത്ത് പുതിയ ക്യാമറ മേടിച്ചപ്പോൾ എടുത്തതിന്റെ ഫലമാണ് ഈ ഫോട്ടോസെന്ന് ക്യാപ്ഷനിൽ ശാലിൻ എഴുതിയിട്ടുണ്ട്. അല്പം ഹോട്ട് ലുക്കിലാണ് ശാലിൻ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പും ശാലിൻ ചെയ്യാറുള്ള ഫോട്ടോഷൂട്ടും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.