‘പൂങ്കുഴലിയുടെ വിലയേറിയ നിമിഷങ്ങൾ!! ആനയുടെ പുറത്ത് കയറി നടി ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസിന്റെ നായികയായി മായനദി എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് പക്ഷേ താരത്തിന്റെ ആദ്യ സിനിമ. പക്ഷേ മായനദിയിലെ അപ്പു എന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ സിനിമയിലെ പ്രകടനമികവ് കൊണ്ട് വേറെയും ഒരുപാട് അവസരങ്ങൾ താരത്തിന് ലഭിച്ചു.

ആദ്യ നാല് സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു എന്നതും ഐശ്വര്യയെ മറ്റുള്ള യുവനടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നു. തമിഴിലും തെലുങ്കിലും താരം അഭിനയിച്ചു. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി ഐശ്വര്യ ലക്ഷ്മി മാറി കഴിഞ്ഞു. ഗാർഗി എന്ന സിനിമയിലൂടെ നിർമ്മാതാവായും ഐശ്വര്യ തുടക്കം കുറിച്ചിട്ടുണ്ട്. ഐശ്വര്യയുടെ അടുത്ത ഇറങ്ങാനുള്ള സിനിമ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവമാണ് ഐശ്വര്യയുടെ അടുത്ത സിനിമ. പൊന്നിയൻ സെൽവത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അഭിനയിക്കുന്നത്. തമിഴിലെ ചരിത്ര നോവലിലെ പൂങ്കുഴലിയിലെ സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഐശ്വര്യയ്ക്കാണ്. സെപ്റ്റംബർ 30-നാണ് പൊന്നിയൻ സെൽവം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

സിനിമയുടെ റിലീസ് അടുക്കും തോറും ഷൂട്ടിംഗ് സമയത്തുള്ള ചിത്രങ്ങൾ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഒരു ആന പുറത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഞാൻ ഒരു തരം കൗണ്ട് ഡൗൺ ചെയ്യാൻ ശ്രമിക്കുകയും ഷൂട്ടിംഗിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കിടുകയും ചെയ്യും!! പൂങ്കുഴലിയായതിന്റെ വിലയേറിയ നിമിഷങ്ങൾ! ഇതാ എന്റെ സാന്തയ്‌ക്കൊപ്പമുള്ള ഒന്ന്..”, ഐശ്വര്യ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.


Posted

in

by