December 11, 2023

‘തൂവെള്ളയിൽ ആരാധക മനം കവർന്ന് നടി ശാലിൻ സോയ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കുട്ടി താരമായി അഭിനയിച്ച് ശേഷം മലയാള സിനിമയിൽ നായികയായി അഭിനയിച്ചു ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. പലരും നായികയായി അഭിനയിച്ചു ഒരുപാട് കാലം സജീവമായി സിനിമയിൽ തുടരുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ബാലതാരമായി അഭിനയിച്ച് ശേഷം നായികയായി മാറിയ താരമാണ് നടി ശാലിൻ സോയ. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലാണ് ശാലിൻ ആദ്യമായി അഭിനയിച്ചത്.

അതിന് മുമ്പ് സീരിയലുകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട് ശാലിൻ. മിഴി തുറക്കുമ്പോൾ, മാൻഡ്രേക്, ഹലോ മായാവി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച ശാലിൻ സൂര്യ ടി.വിയിലെ കുടുംബയോഗം എന്ന സീരിയലിൽ അഭിനയിച്ചതോടെ ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട താരമായി ശാലിൻ മാറി. അതിന് ശേഷമാണ് ശാലിൻ സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചത്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ ഓട്ടോഗ്രാഫിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ്, മാണിക്യക്കല്ല്, കർമ്മയോദ്ധ, വിശുദ്ധൻ, റോക്ക് സ്റ്റാർ, ഡ്രാമ, ധമാക്ക തുടങ്ങിയ മലയാള സിനിമകളിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഒരു സിനിമയിൽ ശാലിൻ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നിറത്തിലും ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയുമെല്ലാം ശാലിൻ ചെയ്തിട്ടുണ്ട്.

ശാലിൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങും പൂർത്തിയായി. ഇൻസ്റ്റാഗ്രാമിൽ സജീവമായ ശാലിൻ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വെള്ള നിറത്തിലെ ടോപ്പിലും പാന്റിലുമുള്ള ശാലിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അമ്മയാണ്. ഈ ഡ്രെസ്സിൽ കാണാൻ സുന്ദരിയും ക്യൂട്ടും ആയിട്ടുണ്ടെന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുകയും ചെയ്തു.