December 11, 2023

‘ഹെയർ സ്റ്റൈൽ മാറ്റി പുത്തൻ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് ശാലിൻ സോയ..’ – ചിത്രങ്ങൾ വൈറൽ

വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ശാലിൻ സോയ. സീരിയലുകളിൽ ബാല താരമായി അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശാലിൻ പിന്നീട് സിനിമയിലേക്കും എത്തി. കുടുംബയോഗം എന്ന സീരിയലിലെ അലോന എന്ന കഥാപാത്രമാണ് ശാലിനെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കാൻ കാരണമായത്.

പിന്നീട് യൂത്തിന് ഇടയിൽ പോലും തരംഗം സൃഷ്ടിച്ച ‘ഓട്ടോഗ്രാഫ്’ എന്ന സീരിയലിലെ ദീപാറാണി എന്ന വില്ലത്തി റോളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു ശാലിൻ. അതിന് ശേഷം സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ തേടിയെത്തി. എൽസമ്മ എന്ന ആൺകുട്ടിയിലെ ജെസ്സിയാണ് സിനിമയിൽ ശാലിനെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്താൻ സഹായിച്ച കഥാപാത്രം.

മാണിക്യക്കല്ല്, മല്ലു സിംഗ് തുടങ്ങിയ സിനിമകളിലും ശാലിൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. 2016-ൽ രാജ മന്ത്രി എന്ന തമിഴ് സിനിമയിലൂടെ നായികയായും ശാലിൻ അരങ്ങേറി. ശാലിൻ ഒന്ന്-രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’യാണ് ശാലിന്റെ മലയാളത്തിലെ അവസാനം പുറത്തിറങ്ങിയ സിനിമ.

ഈ കഴിഞ്ഞ ദിവസമായിരുന്നു ശാലിൻ തന്റെ 25-മത് ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളിൽ തന്നെ ശാലിന്റെ ചില മാറ്റങ്ങൾ ആരാധകർ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ ഹെയർസ്റ്റൈൽ മാറ്റി പുത്തൻ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശാലിൻ. വിഷ്ണു രാജനാണ് ശാലിന്റെ ഈ പുതിയ മേക്കോവർ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാന്റ മരിയയാണ് ശാലിന്റെ അടുത്ത ചിത്രം.