ചക്കരമുത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സരയു മോഹൻ. വെറുതെ ഒരു ഭാര്യ, സുൽത്താൻ തുടങ്ങിയ സിനിമകളിൽ പിന്നീട് അഭിനയിച്ച സരയു രമേശ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു. ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ സരയു സിനിമയിൽ ചെയ്തിട്ടുണ്ട്.
ചേകവർ, ഫോർ ഫ്രണ്ട.സ്, നാടകമേ ഉലകം, ജനപ്രിയൻ, കർമ്മയോദ്ധ, ഹസ്.ബാൻഡ്സ് ഇൻ ഗോവ, സാൾട്ട് മാങ്കോ ട്രീ, ഷെർലക് ടോംസ്, ആനക്കള്ളൻ, സൂത്രകാരൻ തുടങ്ങിയ ഒരുപാട് സിനിമകളിൽ സരയു അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല സീരിയൽ രംഗത്തും സരയു സജീവമായിരുന്നു. സൂര്യ ടി.വിയിലെ വെള്ളാങ്കണി മാതാവിലാണ് ആദ്യമായി സരയു സീരിയലിൽ അഭിനയിക്കുന്നത്.
ഇത് കൂടാതെ ധാരാളം ടെലിവിഷൻ ഷോകളിലും സരയു പങ്കെടുത്തിട്ടുണ്ട്. ചിലതിൽ അവതാരകയായും തിളങ്ങിയിട്ടുള്ള സരയു നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും സരയു നൃത്തം ചെയ്തിട്ടുണ്ട്. 2016-ലായിരുന്നു സരയു വിവാഹിതയായത്. വിവാഹത്തിന് ശേഷവും സരയു അഭിനയ രംഗത്ത് സജീവമായിരുന്നു.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ വർഷങ്ങളായി സരയു ചിത്രങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിഷു അടുത്തതോടെ ഒരു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് താരം. തനിനാടൻ ലുക്കിൽ സെറ്റിൽ തിളങ്ങിയ സരയുവിന്റെ ചിത്ത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ആരാധകർ നൽകിയത്. ഷൈൻ സി.വിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.