സിനിമ, സീരിയൽ, അവതരണ രംഗത്ത് വളരെ സജീവമായി കഴിഞ്ഞ 15 വർഷത്തോളമായി തുടരുന്ന ഒരാളാണ് നടി സരയു മോഹൻ. അഭിനയത്രിയായും നർത്തകിയായും അവതാരകയായും മലയാളികളെ ഞെട്ടിച്ചിട്ടുള്ള സരയു ചെറു റോളുകൾ ചെയ്താണ് ഈ മേഖലയിലേക്ക് എത്തുന്നത്. ചക്കരമുത്ത്, വെറുതെ ഒരു ഭാര്യ തുടങ്ങിയ സിനിമകളിൽ വളരെ ചെറിയ റോൾ അഭിനയിച്ചാണ് സരയു തുടങ്ങുന്നത്.
വേളാങ്കണി മാതാവ്, മനപൊരുത്തം തുടങ്ങിയ സീരിയലുകളിൽ ആ സമയത്ത് സരയു ചെയ്തിരുന്നു. നടനും മിമിക്രി താരവുമായ രമേശ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച കപ്പൽ മുതലാളി എന്ന സിനിമയിലാണ് സരയുവും ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് എഴുപത്തിൽ അധികം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ സരയു ചെയ്തിട്ടുണ്ട്.
2016-ലാണ് സരയു വിവാഹിതയാകുന്നത്. വിവാഹിതയായ ശേഷവും സിനിമയിലും സീരിയലിലും അഭിനയം തുടർന്ന ഒരാളാണ് സരയു. പച്ച എന്ന ഒരു ഷോർട്ട് ഫിലിമിലും സരയു സംവിധാനം ചെയ്തിട്ടുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ താരം ചെയ്തിരുന്നു. വിധി എന്ന സിനിമയിലാണ് അവൾ അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിതാ ഒരു കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ചുവപ്പ് നിറത്തിലെ പട്ടുസാരിയാണ് സരയു ധരിച്ചിരിക്കുന്നത്. ആതിര ഗോൾഡ് ആൻഡ് സിൽക്സിന്റെ സാരിയാണ് സരയു ഇട്ടിരിക്കുന്നത്. വിബിന വിൽസണാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഷൈൻ സി.വിയാണ് സരയുവിന്റെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്.