ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾ ഇന്ന് സിനിമയിലെ താരങ്ങളെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ധാരാളം ഫാൻ പേജുകളും അക്കൗണ്ടുകളുമൊക്കെ ഉണ്ടാവാറുണ്ട്. അതുപോലെ സീരിയൽ താരങ്ങൾ ഷൂട്ടിംഗ് ബ്രേക്ക് സമയത്ത് ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിലെ റീൽസ് പോലെയുള്ള വീഡിയോസ് പങ്കുവെക്കാറുണ്ട്. അതിന് മികച്ച പ്രതികരണമാണ് താരങ്ങൾക്ക് ലഭിക്കുന്നത്.
ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ റേറ്റിംഗിൽ വളരെ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് ഏഷ്യാനെറ്റിൽ കുടുംബവിളക്ക് എന്ന സീരിയൽ. സിനിമയിൽ നായികയായി ശോഭിച്ചിട്ടുള്ള മീര വാസുദേവനാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിൽ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന് എതിരായി വില്ലത്തി റോളിൽ അഭിനയിക്കുന്ന ഒരാളുണ്ട്.
വേദിക എന്ന ആ റോളിൽ അഭിനയിക്കുന്നത് ശരണ്യ ആനന്ദ് ആണ്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശരണ്യ പക്ഷേ പ്രേക്ഷകർ കൂടുതലായി സ്വീകരിച്ചത് കുടുംബവിളക്കിലെ വേദികയെയാണ്. സീരിയൽ കാണുന്ന പ്രേക്ഷകരെ കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിലൂടെ വെറുപ്പ് തോന്നിപ്പിക്കാൻ ശരണ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട് പലപ്പോഴും.
അത് തന്നെയാണ് ഒരു അഭിനയത്രിയുടെ വിജയം. എന്നാൽ സീരിയലിൽ കാണുന്ന വേദികയല്ല ജീവിതത്തിൽ ശരണ്യ. സീരിയലിൽ സാരി പോലെയുള്ള വേഷങ്ങളിൽ എത്താറുള്ള ശരണ്യയുടെ യഥാർത്ഥ ജീവിതത്തിലെ ലുക്ക് കണ്ട് ആരാധകർ ഞെട്ടി പോവാറുണ്ട്. താരത്തിന്റെ പുതിയ റീൽസ് വീഡിയോയും താരത്തിൽ ഒരു ഗംഭീര മേക്കോവർ തന്നെ ആരാധകർ കാണിക്കുന്നുണ്ട്.