ബാലതാരമായി അഭിനയിച്ചും പിന്നീട് ക്യാരക്ടർ റോളിൽ അഭിനയിച്ചും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് നടി സനുഷ സന്തോഷ്. മമ്മൂട്ടിയുടെ മകളായി കാഴ്ച എന്ന സിനിമയിൽ അഭിനയിച്ച സനുഷയ്ക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചപ്പോൾ പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിലൂടെ ജൂറിയുടെ പ്രതേക പരാമർശത്തിനും അർഹയായി.
കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന സിനിമയിലാണ് സനുഷ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ദാദ സാഹിബ്, സായിവർ തിരുമേനി, രാവണപ്രഭു, മീശമാധവൻ, എന്റെ വീട് അപ്പുവിന്റെയും, മഞ്ഞു പോലെയൊരു പെൺകുട്ടി, മാമ്പഴക്കാലം, കീർത്തിചക്ര, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിൽ ബാലതാരമായി സനുഷ വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ് ആദ്യമായി സനുഷ നായികയാവുന്നത്.
ബാലതാരമായി സിനിമയിൽ തിളങ്ങിയത് പോലെ നായികയായി തിളങ്ങാൻ താരത്തിന് സാധിച്ചില്ല. സപ്തമശ്രീ തസ്കരാ, മിലി, നിർണായകം, വേട്ട തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ സനുഷ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷയിലും അഭിനയിച്ചിട്ടുള്ള സനുഷ അവസാനമായി അഭിനയിച്ചത് 2019-ൽ പുറത്തിറങ്ങിയ ജേഴ്സി എന്ന ചിത്രത്തിലാണ്. അതിന് ശേഷം ഇതുവരെ സിനിമയിൽ സനുഷ അഭിനയിച്ചിട്ടില്ല.
ബിബിൻ ജോർജിന് ഒപ്പം മരതകം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. തിരിച്ചുവരവിന്റെ സൂചനകൾ നൽകികൊണ്ട് സനുഷ ചെയ്ത മേക്കോവർ ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ഒരു പൂളിന് അരികിൽ ഇരിക്കുന്ന സനുഷയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നീതു തോമസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.