‘എന്റെ തടിയെ കുറിച്ച് ഓർത്ത് ആരും വിഷമിക്കേണ്ട, എല്ലാം തികഞ്ഞവരല്ല ആരും..’ – സനുഷയുടെ കുറിപ്പ്

ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സനുഷ സന്തോഷ്. കാഴ്ചയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള സനുഷ പിന്നീട് സിനിമയിൽ നായികയായും അഭിനയിച്ചു. എന്നാൽ ബാലതാരമായി തിളങ്ങിയത് പോലെ സനുഷയ്ക്ക് നായികയായി തിളങ്ങാൻ സാധിച്ചില്ല.

3-4 വർഷത്തോളമായി സനുഷ സിനിമയിൽ അത്ര സജീവമല്ല. 2019-ൽ ജേഴ്സി എന്ന ചിത്രത്തിൽ ഒരു കഥാപാത്രമാണ് ഈ കാലയളവിൽ സനുഷ അഭിനയിച്ചിട്ടുള്ളത്. ഇടയ്ക്ക് സനുഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പങ്കുവച്ചിരുന്നു. പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും സനുഷ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തന്റെ തടിയെ കുറിച്ച് വരുന്ന കമന്റുകൾക്ക് മറുപടി കൊടുക്കുകയാണ് സനുഷ ഒരു കുറിപ്പിലൂടെ. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. ‘ഓ അതെ!! എന്റെ ഭാരത്തെക്കുറിച്ച് പരാമർശിക്കുന്ന, അതിനെക്കുറിച്ച് വേവലാതിപ്പെടുന്ന അതുപോലെ വളരെയധികം വ്യാകുലപ്പെടുന്നവരോട്, ഒരുപക്ഷേ എന്നെക്കാൾ കൂടുതലായി..

പ്രിയരേ ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല.. മറ്റുള്ളവരെ ബോഡി ഷെയിമിങ് ചെയ്ത ചൊറിഞ്ഞ് ആസ്വദിക്കുന്നവരെ നിങ്ങൾ ഒന്ന് ഓർക്കുക, നിങ്ങളുടെ രണ്ട് വിരലുകള്‍ ഒരാളിലേക്ക് ചൂണ്ടുമ്പോള്‍ ബാക്കി മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്.. നിങ്ങൾ എല്ലാം തികഞ്ഞവരല്ല.. ശാരീരികമായും മാനസികമായും സ്വയം വിലയിരുത്തുക..’, സനുഷ കുറിച്ചു.

CATEGORIES
TAGS