ബാലതാരമായി അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടിയ അഭിനയത്രിയാണ് നടി സനുഷ സന്തോഷ്. ദാദ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലാണ് സനുഷ ആദ്യമായി അഭിനയിക്കുന്നത്. കരുമാടിക്കുട്ടൻ, രാവണപ്രഭു, ഈ പറക്കും തളിക, മീശമാധവൻ, എന്റെ വീട് അപ്പുവിന്റെയും തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സനുഷ കാഴ്ച എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി.
അതിന് ശേഷവും കുറെ സിനിമകളിൽ സനുഷ ബാലതാരമായി തന്നെ അഭിനയിച്ചു. മാമ്പഴക്കാലം, കീർത്തി ചക്ര, ഛോട്ടാ മുംബൈ എന്നിവയായിരുന്നു അത്. സീരിയലുകളിലും ബാലതാരമായി സനുഷ അഭിനയിച്ചിരുന്നു. സ്വപ്നം, ഉണ്ണിയാർച്ച, അമ്മ മനസ്സ് തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്. ദിലീപിന്റെ മിസ്റ്റർ മരുമകനിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.
ബാലതാരമായി തിളങ്ങിയത് പോലെ പക്ഷെ നായികയായി തിളങ്ങാൻ സനുഷയ്ക്ക് സാധിച്ചില്ല. തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. സക്കറിയുടെ ഗർഭിണികൾ എന്ന സിനിമയിലെ പ്രകടനത്തിന് ജൂറിയുടെ പ്രതേക പരാമർശത്തിന് സംസ്ഥാന അവാർഡിൽ അർഹയായിരുന്നു. സപ്തമശ്രീ തസ്കരഹാ, മിലി, നിർണായകം, വേട്ട, ജേഴ്സി തുടങ്ങിയ സിനിമകളിൽ സനുഷ അഭിനയിച്ചിട്ടുണ്ട്.
ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ സനുഷ. സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമായ സനുഷ മരതകം എന്ന മലയാള സിനിമയിൽ അഭിനയിച്ച് ഷൂട്ടിംഗ് പൂർത്തിയായിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ചുവപ്പ് സിൽക്ക് ഗൗണിൽ സനുഷ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. കിടിലം ഹോട്ട് ലുക്കിലാണ് സനുഷയെ ചിത്രങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.