ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ-സീരിയൽ നടിയായ ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ വേറെയും ഒരുപാട് താരങ്ങളുണ്ട്. മോഹൻലാലിൻറെ മകളായി ബാലേട്ടനിൽ അഭിനയിച്ച ഗോപിക അനിലും അതിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പ്യാർ, സജിൻ ടി.പി തുടങ്ങിയവരും അതിൽ അഭിനയിക്കുന്നുണ്ട്. ഗിരീഷ് അവതരിപ്പിക്കുന്ന ഹരിയുടെ ഭാര്യയായ അപർണയുടെ റോളിൽ അഭിനയിക്കുന്നത് നടി രക്ഷ രാജ് ആണ്. രക്ഷ മലയാള സിനിമയിലൂടെയാണ് കരിയർ തുടങ്ങിയതെങ്കിലും തമിഴിലാണ് രക്ഷയ്ക്ക് നായിക പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചിരുന്നത്. അവിടെയും പക്ഷേ വേണ്ട രീതിയിൽ താരത്തിന് ഉപയോഗിച്ചിരുന്നില്ല.
അങ്ങനെ 10 വർഷത്തോളം സിനിമയിൽ തുടർന്ന രക്ഷയുടെ കരിയർ മാറ്റിമറിച്ചത് സാന്ത്വനം സീരിയലാണ്. അതിലെ അപ്പുവിനെ പ്രേക്ഷകർ അംഗീകരിക്കുകയും ചെയ്തു. ഈ വർഷം ആദ്യമായിരുന്നു രക്ഷയുടെ വിവാഹം നടന്നത്. വിവാഹ ശേഷവും സാന്ത്വനത്തിൽ സജീവമായ രക്ഷ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ‘നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ’ എന്ന സൂര്യ ടി.വിയിലെ സീരിയലിലും രക്ഷ അഭിനയിച്ചിട്ടുണ്ട്.
രക്ഷയുടെ ഒരു കിടിലം ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. സാരിയിൽ ഒരു രാജകുമാരിയെ പോലെ തോന്നിപ്പിക്കുന്ന രക്ഷയുടെ മേക്കോവർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഷഫീക് അലിയാണ് രക്ഷയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഫോട്ടോസും എടുത്തിരിക്കുന്നത്. അഭിലാഷ് ചിക്കുവാണ് താരത്തിന് ഈ കിടിലം മേക്കോവറിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.