വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ലിയോ. ഷൂട്ടിംഗ് നടക്കുന്ന സിനിമയിൽ തൃഷയാണ് നായികയായി അഭിനയിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ സിനിമ ആയിരിക്കും ലിയോ എന്ന് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ മലയാളികളുടെ ഉൾപ്പടെയുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.
സിനിമയുടെ ഓരോ അപ്ഡേറ്റ് വരുമ്പോഴും പ്രേക്ഷകർ ആവേശത്തിൽ ആവാറുണ്ട്. മലയാള താരങ്ങളായ ബാബു ആന്റണി, മാത്യു തോമസ് എന്നിവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു മലയാളി താരത്തിന് കൂടിയും സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ദൃശ്യം 2 എന്ന സിനിമയിൽ ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ വക്കീലായി താരമാണ് ലിയോയിൽ അഭിനയിക്കുന്നത്.
ശാന്തിപ്രിയ എന്ന താരമാണ് ലിയോയിൽ അഭിനയിക്കാൻ പോകുന്നത്. അഡ്വക്കേറ്റ് രേണുക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശാന്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നതെങ്കിലും അതിന് മുമ്പ് ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിലും ശാന്തി അഭിനയിച്ചിരുന്നു. ലിയോയിൽ അഭിനയിക്കുന്ന വിവരം ശാന്തി തന്നെയാണ് പങ്കുവച്ചത്. സംവിധായകൻ ലോകേഷിന് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഈ കാര്യം അറിയിച്ചത്.
ദൃശ്യത്തിലെ സഹതാരങ്ങളായ എസ്തർ അനിൽ, കൃഷ്ണപ്രഭ എന്നിവർ ശാന്തിക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. എന്ത് റോളിലാണ് ശാന്തി അഭിനയിക്കുന്നതെന്ന് വ്യക്തമല്ല. വിക്രത്തിന്റെ കാശ്മീരിൽ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. മാർച്ചിൽ ആയിരുന്നു ആ ഷെഡ്യൂൾ പൂർത്തിയായത്. ഫൈനൽ ഷെഡ്യൂൾ മെയിൽ ആരംഭിച്ചിട്ടുമുണ്ട്. ഈ മാസം അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്.