‘ഇന്നായിരുന്നു എന്റെ കല്യാണം! അത് മുടങ്ങി, പിന്നീട് എല്ലാ ദിവസവും മദ്യപാനം ആയിരുന്നു..’ – കാർത്തിക് സൂര്യ

യൂട്യൂബിൽ വീഡിയോസ് പങ്കുവച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കാർത്തിക് സൂര്യ. പിന്നീട് മഴവിൽ മനോരമയിലെ ഒരുചിരി ഇരുചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിന്റെ അവതാരകനായി മാറിയ കാർത്തിക് ഒരുപാട് മലയാളികളുടെ പ്രിയങ്കരനായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറെ വേദനാജനകമായ കാര്യം കാർത്തിക് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

തന്റെ വിവാഹം മെയ് ഏഴായ ഇന്നായിരുന്നുവെന്നും പക്ഷേ അത് മുടങ്ങിയെന്നുമാണ് കാർത്തിക് വീഡിയോയിൽ പങ്കുവച്ചത്. പ്രേമിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ ആയിരുന്നു കാർത്തിക് തീരുമാനിച്ചത്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പ് ഉണ്ടായതുകൊണ്ട് ആണ് താൻ വിവാഹത്തിലേക്ക് കൊണ്ടുപോയതെന്നും വീട്ടിൽ പറഞ്ഞ് അത് ഉറപ്പിച്ചതെന്നും കാർത്തിക് പറയുന്നു.

പിന്നീട് ഇതുമായുള്ള കാര്യങ്ങൾ സംബന്ധിച്ച വീഡിയോ വരാത്തതുകൊണ്ട് തന്നെ എല്ലാവരും ഊഹിച്ചു കാണും. വിവാഹം ഉറപ്പിച്ച ശേഷം തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നും മനസമാധാനം നഷ്ടപ്പെട്ടെന്നും കാർത്തിക് പറയുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ചു ബന്ധം അവസാനിപ്പിക്കാമെന്ന് തീരുമാനം എടുത്തെങ്കിലും അതിന് ശേഷം അത് ഉൾകൊള്ളാൻ ഒരുപാട് പ്രയാസപ്പെട്ടിരുന്നു. തന്റെ മനസ്സ് കൈ വിട്ടുപോയെന്നും വീട്ടുകാർക്ക് ഒരുപാട് വിഷമം ആയെന്നും കാർത്തിക് പറഞ്ഞു.

ഇനി പ്രേമിച്ച് വിവാഹം ചെയ്യില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. സുഹൃത്തിന്റെ കല്യാണത്തിന്റെ താലി കേട്ട് കഴിഞ്ഞപ്പോൾ താൻ മാറി ഇരുന്ന് കരഞ്ഞെന്നും കാർത്തിക് പറഞ്ഞു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സങ്കടം സഹിക്കാനാവാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു എന്നും സുഹൃത്തിന്റെ വിവാഹ റിസപ്ഷനും ഓവറായി മദ്യപിച്ചിരുന്നുവെന്നും കാർത്തിക് പറഞ്ഞു. വീഡിയോ വന്നതോടെ കാർത്തിക് സങ്കടപ്പെടേണ്ട എന്ന് ആശ്വസിപ്പിച്ച് ആരാധകർ കമന്റുകളും ഇട്ടു.