December 11, 2023

‘കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് സാനിയ, ഫാഷൻ ക്വീൻ ആശംസകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. അതിലൂടെ ആദ്യം സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് പതിനാറാം വയസ്സിൽ സാനിയ നായികയായി അരങ്ങേറുകയും ചെയ്തിരുന്നു. ചെറുപ്രായത്തിൽ തന്നെ സാനിയ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടി കഴിഞ്ഞു.

ഈ കഴിഞ്ഞ ദിവസമായിരുന്നു സാനിയ തന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത്. കൂട്ടുകാരുടെ സർപ്രൈസ് പാർട്ടി സാനിയയ്ക്ക് ലഭിച്ചിരുന്നു. അതിന്റെ വീഡിയോ ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ജന്മദിനാഘോഷങ്ങളുടെ മറ്റൊരു പാർട്ടിയുടെ ചിത്രങ്ങൾ സാനിയ തന്നെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി പറയാനും താരം മറന്നില്ല.

“ബുദ്ധിപരവും സന്തോഷപരവും പഴയതുമായ മറ്റൊരു വർഷം കൂടി.. എല്ലാ ജന്മദിന ആശംസകൾക്കും നന്ദി ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു..”, സാനിയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. കേക്ക് മുറിക്കുന്ന വീഡിയോയും പോസ്റ്റിനോടൊപ്പം ചേർത്തിട്ടുണ്ട്. 20 എന്ന സംഖ്യയും ലൈറ്റും ഡാർക്കും രീതിയിലുള്ള റോസ് ബലൂണുകൾ കൊണ്ട് അലങ്കരിച്ച് സ്ഥലത്താണ് ആഘോഷം നടന്നത്.

ദി ഷുഗർ സിഫ്റ്റർ ഉണ്ടാക്കിയ വിമിസിക്കൽ ടൈപ്പ് കേക്കും സൂസൻ ലോറൻസ് ഡിസൈൻ ചെയ്ത റോസ് നിറത്തിലെ ഔട്ട് ഫിറ്റും ധരിച്ചാണ് സാനിയ ചടങ്ങിൽ പങ്കെടുത്തത്. സാറയാണ് സാനിയയ്ക്ക് മേക്കപ്പ് ചെയ്തത്. താരങ്ങൾ ഉൾപ്പടെ നിരവധി പേർ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. റോഷൻ ആൻഡ്രൂസും നിവിൻ പൊളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് സാനിയ ഇനി അഭിനയിക്കുന്നത്.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)