മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടി പിന്നീട് സിനിമയിൽ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അങ്ങനെ ആ ഷോയിലൂടെ മത്സരാർത്ഥിയായി വന്ന് ഇന്ന് മലയാള സിനിമയിലെ ഗ്ലാമറസ് ക്യൂനായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ആദ്യം സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് നായികയായി തിളങ്ങുകയും ചെയ്തു സാനിയ.
ചെറുപ്രായത്തിൽ തന്നെ നായികയായി സാനിയയ്ക്ക് ഇരുപത് വയസ്സ് മാത്രമാണ് പ്രായം. അതുകൊണ്ട് തന്നെ ഇനിയും നായികയായി മലയാള സിനിമയിൽ നിറഞ്ഞാടാൻ സാനിയയ്ക്ക് വർഷങ്ങൾ ബാക്കിയുണ്ട്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സാനിയ അഭിനയത്തിലേക്ക് എത്തുന്നത്. ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്.
അതിലെ ചിന്നു എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ ഒക്കെ ഒരുപാട് തരംഗമായ ഒന്നായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം കൂടുതൽ ചിത്രങ്ങളിൽ നിന്ന് സാനിയയ്ക്ക് അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു സാനിയ. പതിനെട്ടാം പടിയിൽ ഒരു ഐറ്റം നമ്പറും സാനിയ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള സാനിയ ഗ്ലാമറസ് ഷൂട്ടുകളൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ കൊച്ചി സെനറ്റർ സ്കോയർ മാളിൽ എഫ്.ഡബ്ലൂ.ഡി എന്ന ഫാഷൻ മാഗസിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചുവപ്പ് നിറത്തിലെ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ എത്തിയ സാനിയ മാളിലെ കാണികളെ ആവേശത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.