November 29, 2023

‘രണ്ടുപേരുടെയും വേറെ ലെവൽ എനർജി!! തകർപ്പൻ ഡാൻസുമായി സാനിയയും റംസാനും..’ – വീഡിയോ വൈറൽ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ വരുന്നത്. അതിന്റെ രണ്ടാമത്തെ സീസണിൽ മൂന്നാം സ്ഥാനം നേടിയ സാനിയ അതിലൂടെ സിനിമയിലേക്ക് എത്തി. ബാലതാരമായിട്ടാണ് സാനിയ സിനിമയിൽ ആദ്യം അഭിനയിക്കുന്നത്.

പതിനഞ്ചാം വയസ്സ് കഴിഞ്ഞപ്പോൾ തന്നെ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച സാനിയ ഇതിനോടകം കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ ഡാൻസും കൊണ്ടുപോകുന്ന ഒരാളാണ് സാനിയ. അതിന് ഏറ്റവും ഉദാഹരണമാണ് ഈ വരുന്ന മെയ് 14, 15 ദിവസങ്ങളിൽ സാനിയയും ഡി ഫോർ ഡാൻസിലെ മറ്റൊരു മത്സരാർത്ഥിയായ റംസാനും ചേർന്ന് നടത്തുന്ന ഡാൻസ് വർക്ക് ഷോപ്പ്.

അതിന് മുന്നോടിയായി ഇപ്പോഴിതാ റംസാനൊപ്പം സാനിയ ചെയ്ത ഒരു ഡാൻസ് റീലിസാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിജയ് സേതുപതിയും നയൻതാരയും സമാന്തയും തകർത്ത് അഭിനയിച്ച ‘കാത്തു വാക്കുള്ള രണ്ട് കാതൽ’ എന്ന സിനിമയിലെ ‘ഡിപ്പം ഡപ്പം’ എന്ന പാട്ടിന് ചുവടുവച്ചിരിക്കുന്നത്. സാനിയയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സുഹൃത്തായ യാമിയാണ് വീഡിയോ ഷൂട്ട് ചെയ്തത്.

തകർപ്പൻ ഡാൻസ് ആണെന്നും രണ്ടുപേരുടെയും എനർജി വേറെ ലെവൽ ആണെന്നും ഒരുപാട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഡാൻസ് ചേരുന്ന രീതിയിലുള്ള കോസ്റ്റിയൂമും ഇരുവരും ഇട്ടിട്ടുമുണ്ട്. ഇതിന് മുമ്പും റംസാനോപ്പം സാനിയ ഡാൻസ് ചെയ്ത റീൽസ് വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഡാൻസിൽ ഇരുവരും മികച്ച ജോഡികളാണ് എന്നാണ് എപ്പോഴും കമന്റുകൾ വരാറുള്ളത്.