മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായിരുന്ന ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറുകയും പിന്നീട് മലയാള സിനിമയിൽ ബാലതാരമായും വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ചെയ്ത ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. മലയാള സിനിമയിലെ ഒരു ഗ്ലാമറസ് താരമായി സാനിയ ഇയ്യപ്പൻ വളരെ പെട്ടന്ന് തന്നെ മാറിയ താരത്തിന് ഒരുപാട് ആരാധകരുമുണ്ട്.
സാനിയ വന്നതുപോലെ തന്നെ അതെ ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഒരാളാണ് റംസാൻ മുഹമ്മദ്. സാനിയയെ പോലെ തന്നെ റംസാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും റംസാൻ ജനമനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്. ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ നാലാം സ്ഥാനം നേടിയ റംസാനും ധാരാളം ആരാധകരുള്ള ഒരു താരമാണ്.
ഇരുവരും ഒരുമിച്ച് ആ റിയാലിറ്റി ഷോയിൽ മാത്രമല്ല, ഇപ്പോഴും ഡാൻസ് ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ റീൽസ് വന്നതിന് ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള ഡാൻസുകൾ കൂടുതലായി കണ്ടുവരുന്നത്. നല്ല മെയ്.വഴക്കത്തോടെയുള്ള നൃത്തമാണ് ഇരുവരും കാഴ്ചവെക്കാറുള്ളത്. ഈ കഴിഞ്ഞ ദിവസമാണ് റംസാൻ കഴിഞ്ഞ ബിഗ് ബോസ് വിജയിയായ ദിൽഷയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് റീൽസ് ചെയ്തിരുന്നത്.
ഇപ്പോഴിതാ സാനിയയ്ക്ക് ഒപ്പം വീണ്ടുമൊരു കലക്കൻ ഡാൻസ് റീൽസുമായി വന്നിരിക്കുകയാണ് റംസാൻ. ധനുഷും നിത്യാ മേനോനും തരംഗമാക്കിയ തിരുച്ചിത്രമ്പലം എന്ന സിനിമയിലെ ‘മേഘം കറുകത’ എന്ന വൈറൽ പാട്ടിനാണ് സാനിയയും റംസാനും ചേർന്ന് നൃത്തച്ചുവടുകൾ വച്ചിരിക്കുന്നത്. വളരെ ചടുലമായ നൃത്തമാണ് ഇരുവരും ചെയ്തിരിക്കുന്നത്. ക്യൂട്ട് ജോഡി, ഇതിനാണ് കാത്തിരുന്നത് തുടങ്ങിയ കമന്റുകൾ വന്നിട്ടുണ്ട്.
View this post on Instagram