‘സ്വന്തം ബ്രാൻഡിന് വേണ്ടി മോഡലായി നടി സാനിയ ഇയ്യപ്പൻ..’ – ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി താരം!!
റിയാലിറ്റി ഷോയായ ഡി-2 ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായി ആദ്യം അഭിനയിച്ച് അതിന് ശേഷം മലയാള സിനിമയിലെ നായികനിരയിലേക്ക് എത്തിപ്പെട്ട സാനിയ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച ഒരാളാണ്.
ക്വീൻ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച ശേഷം താരം സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ തിരയുന്ന താരമായി മാറുകയും പിന്നീട് ഒരുപാട് ആരാധകരുള്ള നടിയായി മാറുകയും ചെയ്തു. നായികയായി അഭിനയിച്ച ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റാവുകയും അതിൽ സാനിയ പറയുന്ന ഡയലോഗുകൾ ഒരുപാട് വൈറലാവുകയും ട്രോളുകൾ വരികയും ചെയ്തിരുന്നു.
പിന്നീട് ഒരുപാട് അവസരങ്ങൾ സാനിയയെ തേടിയെത്തി. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിൽ സാനിയ ഈ ചെറു പ്രായത്തിൽ തന്നെ അഭിനയിച്ചു. ഈ വർഷമാണ് താരം തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്. അതുകൊണ്ട് തന്നെ ഇനിയും ഒരുപാട് വർഷങ്ങൾ സിനിമയിൽ സജീവമായി തടരാനും നായികയായി തിളങ്ങാനും സാധിക്കും.
മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഈ പതിനെട്ട് വയസ്സിനുള്ളിൽ തന്നെ ഒരു കൊച്ചു ബിസിനസ്സുകാരി കൂടിയാണ് സാനിയ. സാനിയ സിഗ്‌നേച്ചർ എന്ന പേരിൽ തുടങ്ങിയ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ഓൺലൈൻ ക്ലോത്തിങ് ബ്രാൻഡ് സാനിയ തുടങ്ങിയിരുന്നു. ഇൻസ്റ്റാഗ്രാം പേജ് വഴിയുള്ള ഓർഡറുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
തന്റെ ബ്രാൻഡിന് വേണ്ടി ഇപ്പോൾ താരം തന്നെ മോഡലായി രംഗത്ത് വന്നിരിക്കുകയാണ്. ഏത് വസ്ത്രങ്ങൾ ഇണങ്ങുന്ന ഒരാളായതുകൊണ്ട് തന്നെ മോഡലിംഗ് രംഗത്തുനിന്ന് ഉള്ള ഒരാൾ അല്ലാതിരുന്നിട്ട് കൂടിയും സാനിയ പല ബ്രാൻഡുകൾക്കും മോഡലായിട്ടുണ്ട്. ഇതിപ്പോൾ സ്വന്തം ബ്രാൻഡിന് വേണ്ടിയാണെന്ന് ഒരു വ്യത്യസം മാത്രം. അഖിൽ പി.റ്റി എടുത്ത ഫോട്ടോസാണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.