February 27, 2024

‘ബിക്കിനിയിൽ സാനിയയുടെ ഡാൻസ്, സദാചാര കമന്റുകൾ!! മറുപടി കൊടുത്ത് താരം..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിലൂടെ സിനിമ താരങ്ങൾ പ്രതേകിച്ച് നടിമാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന് പറയുന്നത് സൈബർ ബുള്ളിയിങ്ങാണ്. തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന താരങ്ങൾക്ക് എതിരെ പലപ്പോഴും ആളുകൾ പ്രതികരിക്കാറുണ്ട്. ഇതിൽ തന്നെ ഏറ്റവും നടിമാർ ഗ്ലാമറസ് വേഷങ്ങൾ ധരിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഓൺലൈൻ ആങ്ങളമാരുടെ സദാചാര കമന്റുകളാണ്.

ഡ്രസ്സിന്റെ ഇറക്കം കുറഞ്ഞല്ലോ, സിനിമയിൽ അവസരം ലഭിക്കാൻ ആണോ?, പെൺകുട്ടികൾക്ക് ചേരുന്ന വേഷമല്ല ഇത്.. എന്നിങ്ങനെയാണ് കമന്റുകൾ മിക്കപ്പോഴും വരാറുളളത്. ഇപ്പോഴിതാ വീണ്ടും ഒരു സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. വർക്കലയിൽ അടിച്ചുപൊളിക്കുന്ന വീഡിയോസും ചിത്രങ്ങളും സാനിയ കഴിഞ്ഞ 2 ദിവസങ്ങളായി പങ്കുവച്ചിരുന്നു.

ഇതിൽ തന്നെ ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ സാനിയ അതെ വേഷത്തിൽ തന്നെ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അതോടൊപ്പം തന്നെ സാനിയയ്ക്ക് ഓൺലൈൻ ആങ്ങളമാരുടെ കമന്റുകളും ലഭിക്കാൻ തുടങ്ങി. സ്ഥിരം കാണാറുളള കമന്റുകൾ ഈ വീഡിയോയുടെ താഴെയും വന്നിട്ടുണ്ട്.

അവർക്ക് ഒന്നും കമന്റിലൂടെ താരം മറുപടി കൊടുത്തില്ലെങ്കിലും സാനിയ ഒരു സ്റ്റോറി പങ്കുവച്ചത് അവർക്കുള്ള മറുപടി എന്ന പോലെയാണെന്നാണ് ആരാധകർ പറയുന്നത്. ഫഹദ് ഫാസിൽ നായകനായ ജോജിയിലെ ഒരു രംഗത്തിന്റെ മേമേയാണ് സാനിയ സ്റ്റോറിൽ ഇട്ടത്. ‘നീയാണല്ലോ കോടതി.. ഒന്ന് പോടാ..’ എന്ന ജോജിയിലെ രംഗം സദാചാര കമന്റുകൾക്ക് ഇട്ടവർക്കുള്ള മറുപടിയാണെന്ന് സോഷ്യൽ മീഡിയയും വിശ്വസിക്കുന്നുണ്ട്.