മലയാള സിനിമയിൽ ഇന്നത്തെ തലമുറയിലെ ഏറ്റവും ഗ്ലാമറസായി മലയാളികൾ കാണുന്ന ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. വെറും 20 വയസ്സ് മാത്രം പ്രായമുള്ള സാനിയ ഇതിനോടകം മലയാളികളെ ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. സിനിമയിൽ പോലും സാനിയ ഒരു ഗ്ലാമറസ് നൃത്തം ചെയ്തിട്ടുമുണ്ട്. ഫാഷൻ ക്യൂൻ എന്നാണ് സാനിയ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്.
തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് കുടുംബത്തിന് ഒപ്പം തായ്ലൻഡിൽ അടിച്ചുപൊളിക്കുകയാണ് സാനിയ ഇപ്പോൾ. ഈ കഴിഞ്ഞ ദിവസം സാനിയ ഒരു ബോട്ടിൽ ബി.ക്കിനിയിൽ ഇരിക്കുന്ന ഫോട്ടോസ് പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ അത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോഴിതാ സാനിയ മറ്റൊരു ഫോട്ടോ സെക്ഷൻ കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
തായ്ലൻഡിലെ ക്രാബി എന്ന സ്ഥലത്തെ കണ്ടൽ കാടുകൾക്ക് ഇടയിലൂടെ കയാക്കിംഗ് നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. സാനിയ കായക് ബോട്ട് തുഴയുന്നതിന്റെയും കണ്ടൽ കാടുകൾക്ക് ഇടയിലെ വെള്ളത്തിൽ കുളിക്കുന്നതിന്റെയും ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തത്. പതിവ് പോലെ തന്നെ പോസ്റ്റ് ചെയ്ത സെക്കൻഡുകൾ കൊണ്ട് തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
കൂളിംഗ് ഗ്ലാസ് കായക് ബോട്ടിൽ ഇരിക്കുന്ന ചിത്രങ്ങൾക്ക് മുന്നിൽ ആരും നോക്കി പോകുമെന്ന് കമന്റുകളും വന്നിട്ടുമുണ്ട്. ജീവിതം അടിച്ചുപൊളിക്കുക എന്നാണ് മറ്റൊരു കമന്റ്. എന്തായാലും എത്ര ദിവസത്തേക്കാണ് സാനിയ തായ്ലൻഡിൽ പോയിരിക്കുന്നതെന്ന് വ്യക്തമല്ല. അതെ സമയം റോഷൻ ആൻഡ്രൂസും നിവിൻ പൊളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ സാനിയയും പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്.