ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായകനായും നായികയായുമൊക്കെ അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടാൻ സാധിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമായ ഒരു കാര്യമല്ല. മോനിഷയെ പോലെയുള്ള താരങ്ങൾ അത്തരത്തിൽ സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ഒരാളായിരുന്നു. ഇപ്പോഴുള്ളവരിൽ പതിനാറാം വയസ്സിൽ തന്നെ നായികയായി അഭിനയിച്ച് മലയാളികളെ അമ്പരിപ്പിച്ച ഒരു താരമാണ് നടി സാനിയ ഇയ്യപ്പൻ.
ജനഗണമനയുടെ സംവിധായകനായ ഡിജോ ജോസ് ആന്റണി ആദ്യമായി സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമയിലൂടെയായിരുന്നു സാനിയ നായികയായി ആദ്യമായി അഭിനയിച്ചത്. അതിലെ ചിന്നു എന്ന കഥാപാത്രം മലയാളികൾക്ക് മറക്കാൻ പറ്റുകയുമില്ല. സാനിയ അതിന് മുമ്പ് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും അതിനും മുമ്പ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയുമൊക്കെ ആയിരുന്നു.
ഡി ഫോർ ഡാൻസ് എന്ന ഷോയായിരുന്നു സാനിയയുടെ വളർച്ചയ്ക്ക് വലിയയൊരു പങ്കുവഹിച്ചത്. നല്ലയൊരു നർത്തകി കൂടിയായി സാനിയ സിനിമയിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞിട്ടുമുണ്ട്. മലയാള സിനിമയിലെ ഗ്ലാമറസ് ക്വീനായി മാറി കഴിഞ്ഞ സാനിയ ഇപ്പോൾ നിവിൻ പൊളി-റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സാറ്റർഡേ നൈറ്റ് എന്നാണ് സിനിമയുടെ പേര്.
കുറച്ച് ദിവസം മുമ്പ് ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ അന്ന് ഇടംപിടിച്ചിരുന്നു. അതെ ഔട്ട്ഫിറ്റിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് സാനിയ, ആ ചിത്രങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. പ്ലാൻ ബി ആക്ഷൻസാണ് ഫോട്ടോ എടുത്തത്. സ്മിജിയുടെ സ്റ്റൈലിങ്ങിൽ ലിസ് ഡിസൈൻസിന്റെ ഔട്ട്ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്. സാംസൺ ലെയ് ആണ് മേക്കപ്പ്.