ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ സുപരിചിതയായ താരമാണ് നടി സാനിയ ഇയ്യപ്പൻ. അതിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ സാനിയയെ പിന്നീട് മലയാളികൾ കാണുന്നത് സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു. അതും കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം നായികയായി അരങ്ങേറി അതിശക്തമായ തുടക്കം തന്നെ സിനിമയിൽ കുറിച്ചു സാനിയ.
സിനിമയിൽ അഭിനയം തുടർന്നപ്പോഴും തന്റെ ഡാൻസിനോടുള്ള ഇഷ്ടം ഒരിക്കലും സാനിയ പിന്നോട്ട് കൊണ്ടുപോയില്ല. അവാർഡ് ഷോകളിലും സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം പങ്കെടുക്കുമ്പോൾ സാനിയയുടെ ഡാൻസ് പതിവ് കാഴ്ചയായി. ഡാൻസ് ചെയ്യുമ്പോൾ പല നടിമാരെക്കാൾ കാണികളെ ആവേശം കൊള്ളിക്കാനും സാനിയയ്ക്ക് സാധിച്ചിട്ടുമുണ്ട്.
സുഹൃത്തുകൾക്ക് ഒപ്പം ദുബായ് എക്സ്‌പോ കാണാൻ പോയിരിക്കുകയാണ് സാനിയ ഇപ്പോൾ. അവിടെ ചെന്നിട്ടും തന്റെ ഡാൻസിനോടുള്ള ഇഷ്ടം ആരാധകരെ കാണിച്ചിരിക്കുകയാണ് സാനിയ. ഡി ഫോർ ഡാൻസിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾക്ക് ഒപ്പം വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന സൂപ്പർഹിറ്റ് ട്രെൻഡിങ് പാട്ടിന് എക്സ്‌പോ നഗരിയിൽ ഡാൻസ് ചെയ്തിരിക്കുകയാണ് സാനിയ.
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് സാനിയ ഈ വീഡിയോ പങ്കുവച്ചത്. വളരെ കുറച്ച് സെക്കൻഡുകൾ മാത്രമുള്ള വീഡിയോ പിന്നീട് ആരാധകർ സോഷ്യൽ മീഡിയയിൽ എമ്പാടും ഏറ്റെടുത്ത് വൈറലാക്കി. കുറച്ചു സമയം കൂടി വേണമായിരുന്നു എന്നാണ് ആരാധകരുടെ ആവശ്യം. ദുൽഖർ സൽമാൻ നായകനായി എത്തുന്ന സല്യൂട്ട് ആണ് സാനിയയുടെ അടുത്ത റിലീസ് സിനിമ.