February 27, 2024

‘ഈ വർഷത്തെ ഏറ്റവും മികച്ച യാത്ര!! ഇവിടേക്ക് വീണ്ടും പോകുമെന്ന് സാനിയ ഇയ്യപ്പൻ..’ – വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ നിരവധി ആരാധകരെ ദിനവും നേടിക്കൊണ്ടിരിക്കുന്ന ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. മലയാള സിനിമയിൽ സാനിയയെ പോലെ ഗ്ലാമറസാകുന്ന നടിമാർ വേറെയുണ്ടോ എന്നത് ഇപ്പോൾ സംശയമാണ്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ കണ്ട കൊച്ചുകുട്ടിയായ മത്സരാർത്ഥിയിൽ നിന്ന് സാനിയ ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു.

ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ച സാനിയ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തു. സിനിമയിലേക്ക് എത്തിയ ശേഷം വളരെ പെട്ടന്ന് തന്നെ മോഡലിംഗ് മേഖലയിൽ സജീവമായ സാനിയ പിന്നീട് മലയാള സിനിമയിലെ ഫാഷൻ ക്വീൻ ആയി മാറുകയും ചെയ്തു. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് സാനിയ എന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാണ്.

ഈ അടുത്തിടെയാണ് സാനിയ ഓസ്‌ട്രേലിയയിൽ പോയത്. അവിടെ നിന്ന് തിരിച്ചുവന്ന ശേഷം അവിടുത്തെ ഓർമ്മകളും നല്ല നിമിഷങ്ങളും വീഡിയോയിലൂടെ സാനിയ ആരാധകരുമായി പങ്കുവച്ചത്. ഈ വർഷത്തെ ഏറ്റവും മികച്ച യാത്രയെന്നാണ് സാനിയ ഇതിനെ സൂചിപ്പിച്ചത്. എല്ലാത്തരം സാഹസികർക്കും യാത്ര ചെയ്യാനുള്ള ഒരു അത്ഭുതകരമായ സ്ഥലമാണെന്നും അതിമനോഹരമായ ബീച്ചുകളും ഉഷ്ണമേഖലാ മഴക്കാടുകളും മുതൽ ദുർഘടമായ ലാൻഡ്‌ സകേപ്പുകളും നഗരങ്ങളും വരെ ഇവിടെയുണ്ട്.

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന അവിസ്മരണീയമായ ഓർമ്മകളും ഇവിടെ നിന്ന് ലഭിക്കുമെന്നും തന്റെ ബക്കറ്റ് ലിസ്റ്റിലെ ഒട്ടുമിക്ക ഇനങ്ങളും തനിക്ക് ടിക്ക് ചെയ്യാൻ പറ്റിയെന്നും സാനിയ വീഡിയോ പങ്കുവച്ചുകൊണ്ട് എഴുതി. അവിടെ നിന്ന് വിട പറയുന്നില്ലെന്നും വീണ്ടും വരുമെന്നും സാനിയ കുറിച്ചു. അതേസമയം വീഡിയോയിൽ ഐസ് ക്രീം കഴിക്കുന്ന ഭാഗം കണ്ട് ചില മലയാളി ആരാധകർ തെറ്റിദ്ധരിക്കുകയും ചില മോശം കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)