സിനിമകളിലൂടെയും ഡാൻസിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. അഭിനയത്തിൽ നിന്ന് ഇടയ്ക്ക് സമയം കിട്ടുമ്പോൾ യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് സാനിയ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാനിയ നാട്ടിൽ ഇല്ല! ഓസ്ട്രേലിയിൽ നിന്നുള്ള ഫോട്ടോസാണ് സാനിയ ഈ ദിവസങ്ങളിൽ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. അതിന് മുമ്പ് ദുബൈയിലും ആയിരുന്നു.
ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലെ ഗോൾഡ് ഗോസ്റ്റിലെ ക്യൂറുമ്പിൻ വന്യജീവി സങ്കേതത്തിൽ സമയം ചിലവഴിക്കുന്ന ഫോട്ടോസാണ് ഏറ്റവും ഒടുവിലായി സാനിയ പങ്കുവച്ചിരിക്കുന്നത്. അവിടെയുള്ള കങ്കാരൂവിന് തീറ്റ കൊടുക്കുകയും, അവയുടെ കുഞ്ഞുങ്ങളെ മടിയിൽ ഇരുത്തി ഫോട്ടോസ് എടുക്കുകയും ചെയ്തിട്ടുണ്ട് താരം. സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ഇവിടങ്ങളിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ 2.8 മില്യൺ ഫോളോവേഴ്സ് ആണ് സാനിയയ്ക്ക് ഇപ്പോഴുള്ളത്. സാനിയയുടെ ഫോട്ടോസ് വന്നാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ അതൊക്കെ വൈറലായി മാറുന്നത് പതിവ് കാഴ്ചയാണ്. സിനിമയിൽ വരുന്നതിന് മുമ്പ് നർത്തകിയായി ജൂനിയർ ഡാൻസ് ഷോകളിൽ പങ്കെടുത്തിരുന്ന സാനിയ അതിന് ശേഷം ബാലതാരമായിട്ടാണ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.
ബാലതാരമായി അഭിനയിച്ച് വളരെ പെട്ടന്ന് ചെറിയ പ്രായത്തിൽ തന്നെ ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് സാനിയയുടെ വർഷങ്ങളായിരുന്നു. സിനിമയിൽ ഒരു ഗ്ലാമറസ് താരമായി സാനിയ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. അത്തരം വേഷങ്ങൾ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ കൂടിയും സാനിയ മലയാളികൾക്ക് ഒരു ഫാഷൻ സെൻസേഷനായി മാറിയിട്ടുണ്ട്.