ഡാൻസ് റിയാലിറ്റി ഷോയായ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിൽ നിന്ന് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും ചെറിയ പ്രായത്തിൽ തന്നെ നായികയായി അരങ്ങേറുകയും ചെയ്ത സാനിയ ഇന്ന് മലയാള സിനിമ മേഖലയിൽ ഫാഷൻ സെൻസേഷണലായി മാറി കഴിഞ്ഞു.
ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഗ്ലാമറസ് ക്വീൻ എന്നാണ് ഇന്ന് സാനിയ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത് തന്നെ. ക്വീനിലെ ചിന്നു എന്ന കഥാപാത്രമാണ് മലയാളികൾക്ക് ഇടയിൽ ഓളമുണ്ടാക്കി കൊടുത്തത്. താരത്തിന് ട്രോളുകളിൽ വരെ നിറഞ്ഞ് നിൽക്കാൻ ആ കഥാപാത്രം കാരണമായി. 2014-ൽ ഇറങ്ങിയ ബാലകാലസഖി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രം സാനിയയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുക്കാൻ കാരണമായി. നായികയായും സഹനടിയായുമൊക്കെ ഇതിനോടകം സാനിയ അഭിനയിച്ചു കഴിഞ്ഞു. യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന സാനിയ ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും മലയാളികളെ അമ്പരിപ്പിച്ചിട്ടുണ്ട്. ബി.ക്കിനി പോലെയുള്ള വേഷങ്ങളിൽ പോലും സാനിയ തിളങ്ങിയിട്ടുണ്ട്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയ ഇപ്പോഴിതാ ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള സാനിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് ദിവസമായി ഓസ്ട്രേലിയയിൽ നിന്നുള്ള പോസ്റ്റുകളാണ് സാനിയ പോസ്റ്റ് ചെയ്യുന്നത്. തെറാപ്പി ക്ലോതിങ്ങിന്റെ ഔട്ട് ഫിറ്റാണ് സാനിയ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഇട്ടിരിക്കുന്നത്.