തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുമ്പോൾ താരങ്ങൾ യാത്രകൾ പോകാറുള്ളത് പതിവ് കാഴ്ചയാണ്. സിനിമയിൽ നിന്ന് കിട്ടുന്നതിൽ നിന്ന് കുറച്ച് വരുമാനം അവർ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോയി ചിലവഴിക്കാറുണ്ട്. ഇത്തരത്തിൽ യാത്രകൾ പോകാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു യുവനടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി വന്ന് സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ ഒരാളാണ് സാനിയ.
സാനിയ കഴിഞ്ഞ ഒരു മാസത്തോളമായി ദുബൈയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമാണ് പങ്കുവെക്കുന്നത്. ദുബൈയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും സന്ദർശിച്ച് അതുമായി ബന്ധപ്പെട്ട് പോസ്റ്റുകളും സാനിയ ഇട്ടിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ഒരു മാസത്തെ ദുബായ് യാത്രയ്ക്ക് ശേഷം തിരിച്ചു നാട്ടിലേക്ക് വരുന്നത് വരെയുള്ള കാഴ്ചകൾ ഒരു മിനിറ്റ് വിഡിയോയായി പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
ദുബായ് ഡയറീസ് എന്ന ഹാഷ് ടാഗോടെയാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഒട്ടുമിക്ക ദിവസങ്ങളിലുമുള്ള കാര്യങ്ങൾ സാനിയ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ തന്നെ സാനിയ ബിക്കി നിയിൽ നിൽക്കുന്ന ഭാഗം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുമുണ്ട്. മലയാളത്തിൽ ഇതുപോലെയൊരു നടി ഇതുവരെ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram
ഇത്രയും ഗ്ലാമറസായി ഒരു യുവനടിയും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സിനിമകളിലും സാനിയ ഇത്തരം വേഷങ്ങളിൽ തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സുഹൃത്തിന് ഒപ്പമാണ് സാനിയ ദുബൈയിലേക്ക് പോയത്. നിവിൻ പൊളി നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാനം തിയേറ്ററിൽ ഇറങ്ങിയത്.