‘എടാ മോനെ.. അടിച്ചു കയറി വാ! വർക്കല ബീച്ചിൽ ഗ്ലാമറസ് ലുക്കിൽ നടി സാനിയ അയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് നടി സാനിയ അയ്യപ്പൻ. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി തുടങ്ങിയ സാനിയ സിനിമയിൽ ബാലതാരമാവുകയും പിന്നീട് ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തു. ഒരുപാട് സിനിമകൾ ഒന്നും സാനിയ ചെയ്തിട്ടില്ല.

എങ്കിലും സിനിമ മേഖലയിൽ ഏറെ സജീവമായി സോഷ്യൽ മീഡിയയിൽ നിൽക്കുന്ന ഒരാളാണ് സാനിയ. മോഡലിംഗ് ചെയ്യാറുള്ള സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളൊക്കെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാറുണ്ട്. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് സാനിയ. അതിപ്പോൾ കേരളത്തിന് അകത്തും അതുപോലെ വിദേശത്തുമെല്ലാം ഈ ചെറിയ പ്രായത്തിൽ തന്നെ യാത്രകൾ പോയ ഒരാളാണ്.

ബീച്ച് സ്ഥലങ്ങൾ സന്ദർശിക്കാനാണ് സാനിയ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് താരത്തിനെ ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാകുന്ന ഒന്നാണ്. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം വർക്കലയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാനിയ. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ വർക്കല ബീച്ചിലെ ഒരു റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ സാനിയ പങ്കുവച്ചിട്ടുണ്ട്.

ഇന്ദ്രജിത്തിന്റെ മകൾ പൂർണിമ ഇന്ദ്രജിത്ത് സാനിയയുടെ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ബ്യൂട്ടിഫുൾ എന്നാണ് സാനിയയുടെ പോസ്റ്റിന് താഴെ നൽകിയ കമന്റ്. ഇപ്പോൾ സിനിമ ഒന്നുമില്ലേ എന്നാണ് ചിലർ താരത്തിന്റെ പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ സാനിയ ഉണ്ടാകുമോ എന്നത് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.